എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഇനി സര്‍വീസ് ചാര്‍ജില്ല; ബാങ്ക് എക്കൗണ്ടില്‍ മിനിമം ബാലന്‍സും വേണ്ട; വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

March 24, 2020 |
|
News

                  എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഇനി സര്‍വീസ് ചാര്‍ജില്ല; ബാങ്ക് എക്കൗണ്ടില്‍  മിനിമം ബാലന്‍സും വേണ്ട; വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍  രാജ്യത്ത് സാമ്പത്തിക അടിയന്തിരാവസ്ഥയില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.  കോവിഡ്-19 രാജ്യത്ത് ആകെ പടരുന്ന സാഹചര്യത്തില്‍ സാമ്പത്തിക പാക്കേജും ധനമന്ത്രി ധനമന്ത്രി ഉടന്‍ പ്രഖ്യാപിച്ചേക്കും. ബാങ്ക് എക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴയില്ലെന്നും,  എടിഎമ്മുകളുടെ സര്‍വീസ് ചാര്‍ജടക്കം ഒഴിവാക്കിയെന്നും ധനമന്ത്രി  വ്യക്തമാക്കി. ഏത് ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്നും ഇനി ഉപഭോക്താക്കള്‍ പണം പിന്‍വലിക്കാവുന്ന വന്‍ ഇളവാണ് ധനമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചത്.   

അതേസമയം 2018-19ലെ ആദായനികുതി റിട്ടേണ്‍ ഫയല്‍ചെയ്യാനുള്ള അവസാന തിയതി നീട്ടുകയും ചെയ്തു. 2020 ജൂണ്‍ 30 ആക്കി കേന്ദ്ര ധനമന്ത്രാലയം. വൈകി അടയ്ക്കുമ്പോഴുള്ള പിഴപ്പലിശ 12 ശതമാനത്തില്‍നിന്ന് 9 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു.  

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജി.എസ്.ടി. റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തിയതി ജൂണ്‍ 30 വരെയാക്കി.ആധാറും പാനുമായി ബന്ധിപ്പിക്കാനുള്ള ലിങ്കിങ് തിയതി ജൂണ്‍ 30 വരെ നീട്ടി. എന്നാല്‍ കൊറോണ വൈറസിന്റെ ആഘാതത്തില്‍ നിന്ന് രക്ഷ നേടാനുള്ള നടപടികള്‍  പുരോഗമിച്ചെന്നും  സാമ്പത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

Related Articles

© 2025 Financial Views. All Rights Reserved