
ദരിദ്രര്‍ക്ക് ഒരു വര്‍ഷം 72000 രൂപ വാഗ്ദാനം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ പദ്ധതി നടപ്പിലാക്കാന്‍ സമ്പന്നരില്‍ നിന്ന് അധിക നികുതി ഏര്‍പ്പെടുത്തണമെന്ന്് നിര്‍ദേശം. പാരീസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഇനിക്വാലിറ്റി ലാബാണ് ഇക്കാര്യം നിരീക്ഷിച്ചത്. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടയിലാണ് ഇക്കാര്യം പുറത്തുവിട്ടത്.
രാഹുല്‍ ഗാന്ധിയുടെ ന്യൂതനം ആയ് യോജന (ന്യായ്) പദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നതിന് സമ്പന്നരുടെ ഒരു ഭാഗം ഉപയോഗിക്കാമെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പദ്ധതിക്ക് പ്രതിവര്‍ഷം 72000 കോടി രൂപ ചിലവാക്കുന്നതിലൂടെ 20 ശതമാനം വരുന്ന മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ ജിഡിപി 1.3 ശതമാനം ചിലവാക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
അതായത് 2.9 ലക്ഷം കോടി രൂപയോളം ഇതിന് വേണ്ടി വരുമെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. പദ്ധതി നടപ്പിലാക്കാന്‍ വേണ്ടി സമ്പന്നര്‍ക്ക് പ്രോഗ്രസീവ് നികുതി ഏര്‍പ്പെടുത്തണമെന്നാണ് പുതിയ നിര്‍ദേശം. ഇിലൂടെ 2.3 ലക്ഷം കോടി രൂപയോളം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.