
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, കേന്ദ്ര ബജറ്റിനോടനുബന്ധിച്ച് ധനമന്ത്രാലയം പുറത്തിറക്കിയ ഒരു വിജ്ഞാപനം പ്രവാസി ഇന്ത്യാക്കാരെ ഒന്നാകെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഒരു വ്യക്തിക്ക് പ്രവാസി ആകുന്നതിലുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നതാണ് പുതിയ സര്‍ക്കുലര്‍. പുതിയ എന്‍ആര്‍ഐ മാനദണ്ഡങ്ങള്‍ക്ക് വിധേയമാക്കിയമാകും 2020-2021 സാമ്പത്തിക വര്‍ഷം ആദായനികുതി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയെന്നത് വ്യക്തം. പുതിയ സര്‍ക്കുലര്‍ മാനദണ്ഡങ്ങള്‍ പരിശോധിച്ചാല്‍ നിരവധി പ്രവാസികള്‍ക്ക് തിരിച്ചടിയാകുമിത്. മാത്രമല്ല, കേരളം പോലെയുള്ള സംസ്ഥാനത്തിന് വലിയ ആഘാതം ഉണ്ടാക്കുകയും ചെയ്യും.
സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ സര്‍ക്കുലര്‍ പ്രകാരം ഇനി മുതല്‍ 240 ദിവസം വരെ വിദേശത്ത് കഴിഞ്ഞാല്‍ മാത്രമേ ഇനി എന്‍ആര്‍ഐ പദവി ലഭിക്കുകയുള്ളൂ. നേരത്തെ ഇത് 182 ദിവസമായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. അതായത് ഇപ്പോഴുള്ള സര്‍ക്കുലര്‍ മാനദണ്ഡങ്ങള്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് വലിയ തോതില്‍ ഇരുട്ടടിയാണെന്നര്‍ത്ഥം. ഇനി 120 ദിവസം ഇന്ത്യയില്‍ കഴിഞ്ഞല്‍ അവര്‍ക്കുള്ള പ്രവാസി പദവി അഥവാ എന്‍ആര്‍ഐ പദവി നഷ്ടടമാകുമെന്നും ധനമന്ത്രാലയം പുറത്തുവിട്ട സര്‍ക്കുലറിലൂടെ വ്യക്തമാക്കുന്നു.
നികുതി സംവിധാനം ഏര്‍പ്പെടുത്താത്ത പല രാജ്യങ്ങളിലുമുള്ള പ്രവസി ഇന്ത്യക്കാര്‍ക്ക് പുതിയ വ്യവസ്ഥ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, കുംടംബത്തോടപ്പം വിദേശത്ത് താമസിക്കുകയും, നാല് മാസത്തോളം നാട്ടില്‍ താമസിക്കുകയും ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് പുതിയ നിയമം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. അവരുടെ എന്‍ആര്‍ഐ പദവി നല്‍കുന്നതിനാല്‍ തന്നെയാണ് ഇക്കാര്യത്തില്‍ ആശങ്കയും ഭീതിയുമുണ്ടായിട്ടുള്ളത്. പ്രവാസികള്‍ക്ക് നേരെ ഇതിലൂടെ നികുതി ഈടാക്കി ഇരുട്ടടി നല്‍കുകയെന്നതാണ് ലക്ഷ്യം. ഇത് പ്രവാസി നിക്ഷേപ ഒഴുക്കിനും, രാജ്യത്ത് വിദേശ നാണ്യത്തിന്റെ ലഭ്യതയും കുറയും. മാത്രമല്ല, രാജ്യത്ത് പ്രവാസി നിക്ഷേപത്തിന്റെ ഒഴുക്ക് കുറയുമെന്നാണ് വിലയിരുത്തല്‍.