നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് കുംഭകോണം; നിക്ഷേപകരുടെ വിവരങ്ങളെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷണം നടത്തുന്നു

March 14, 2019 |
|
News

                  നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് കുംഭകോണം; നിക്ഷേപകരുടെ വിവരങ്ങളെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷണം നടത്തുന്നു

നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് കുംഭകോണത്തിലെ തുടരന്വേഷണം വന്‍കിട ഇടപാടുകാരിലേക്ക് നീട്ടുവാന്‍ ആദായ നികുതി വകുപ്പിന്റെ അന്വേഷണസംഘം തീരുമാനിച്ചു. നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ചില്‍ (എന്‍.എസ്.ഇ.എല്‍.) നല്‍കിയ കണക്കുകളനുസരിച്ച് ടാക്‌സ് അതോറിറ്റികള്‍ സാമ്പത്തിക ഇടപാടുകാരുടെ സാമ്പത്തിക വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. ആദായ നികുതി വകുപ്പിന്റെ ഐടി ആക്ട് സെക്ഷന്‍ 133(6) പ്രകാരം എന്‍എസ് ഇഎല്‍ ക്ലയിന്റുകള്‍ക്ക്  നോട്ടീസ് അയച്ചു. ഏത് തരത്തിലുള്ള സാമ്പത്തിക വിശദീകരണം തേടാനും ക്ലൈന്റ്‌സിനെ വിളിച്ചു വരുത്താനും അധികാരികള്‍ക്ക് ഇതിലൂടെ സാധിക്കും. 

എന്‍എസ്ഇഎല്‍ ട്രേഡ്, എന്‍ എസ് ഇഎലിന്റെ പേഴ്‌സണല്‍ അക്കൗണ്ട്, അക്കൗണ്ടുകളുടെ ഓഡിറ്റ് ചെയ്ത ബുക്കുകളുടെ ഒരു പകര്‍പ്പ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് രജിസ്‌റ്റേര്‍ഡ് വ്യാപാരികളില്‍ നിന്നുള്ള വിശദാംശങ്ങള്‍ എല്ലാം അന്വേഷണത്തിനായി ആവശ്യപ്പെട്ടിട്ടുണ്ട്. 12,735 നിക്ഷേപകരില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടു. ഇതില്‍ 7,217 നിക്ഷേപകര്‍ പ്രതികരിച്ചു. 7,217 ക്ലസ്റ്ററുകളില്‍ 2,897 പേര്‍ക്ക് നികുതി റിട്ടേണുകളോട് പ്രതികരിക്കാത്തതായി എസ്എഫ്‌ഐഒ അറിയിച്ചു.

ഈ ക്ലയിന്റുകള്‍ അവകാശപ്പെട്ട തുക 823.7 കോടി രൂപയാണ്. 27.68 കോടി രൂപയുടെ അവകാശവാദവുമായി 230 ഉപഭോക്താക്കള്‍ ഉണ്ട്. തങ്ങള്‍ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടിട്ടുണ്ട്. 15.87 കോടി അവകാശവാദങ്ങളുള്ള 14 ഷെല്‍ കമ്പനികളും ഉണ്ട്. 2 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയുള്ള ക്ലെയിമുകള്‍ സമര്‍പ്പിച്ച 6,445  ക്ലയിന്റുകളെയാണ് എസ്.എഫ്.ഐ.ഒ. കണ്ടെത്തിയത്. ഇതില്‍ 3,447 പേര്‍ അവകാശവാദമുന്നയിച്ചു. ബാക്കിയുള്ളവരുടെ അവകാശവാദത്തെക്കുറിച്ച് സംശയം ഉയര്‍ന്നു.

2013 ജൂലായിലായിരുന്നു എന്‍എസ്ഇഎല്‍ രാജ്യത്തെമ്പാടുമായി 13,000 നിക്ഷേപകര്‍ക്കു 5600 കോടി രൂപയുടെ പേമെന്റ് നല്‍കാതെ ക്രമക്കേടു നടത്തിയത്. പുതിയ കരാറുകള്‍ വില്‍ക്കുന്നതിനെ അനുവദിക്കരുതെന്ന് കേന്ദ്ര ഗവണ്‍മെന്റ് ഉത്തരവിറക്കുകയും ചെയ്തു. കോടികളുടെ തിരിമറിയില്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജി തലവന്‍ ജിഗ്‌നേഷ് ഷായ്ക്ക് എതിരേ അതീവ ഗുരുതരമായ കുറ്റപത്രമായിരുന്നു സമര്‍പ്പിച്ചിരുന്നത്.  ആനന്ദ് റാത്തി കമ്മോഡിറ്റീസ് ലിമിറ്റഡിലെ അമിത് റാത്തി, കേരളത്തില്‍ നിന്നുള്ള ജിയോജിത്ത് കോംട്രേഡിലെ സി.പി കൃഷ്ണന്‍, ഇന്ത്യ ഇന്‍ഫോലൈന്‍ കമ്മോഡിറ്റീസിലെ ചിന്തന്‍ മോദി എന്നിവരെ 2014ല്‍ അറസ്റ്റ് ചെയ്തിരുന്നു. വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണു ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.

 

Related Articles

© 2025 Financial Views. All Rights Reserved