ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനിയായി ടിസിഎസ്; വിപണിമൂല്യം 169.9 ബില്യണ്‍ ഡോളര്‍

January 25, 2021 |
|
News

                  ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനിയായി ടിസിഎസ്; വിപണിമൂല്യം 169.9 ബില്യണ്‍ ഡോളര്‍

ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനിയായി ടിസിഎസ് വീണ്ടും. തിങ്കളാഴ്ച കമ്പനിയുടെ വിപണിമൂല്യം 169.9 ബില്യണ്‍ ഡോളറായി ഉയര്‍ന്നതിനെതുടര്‍ന്നാണ് അക്സഞ്ചറിനെ പിന്നിലാക്കി ടിസിഎസ് ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ഏപ്രിലില്‍ മൂല്യം 100 ബില്യണ്‍ കടന്നതോടെയാണ് ടിസിഎസിന്റെ കുതിപ്പ് തുടങ്ങിയത്.

3,317 രൂപ നിലവാരത്തിലാണ് ടിസിഎസിന്റെ ഓഹരി വില. കഴിഞ്ഞദിവസം 3,303 ലാണ് ക്ലോസ് ചെയ്തത്. 2018ല്‍ ഐബിഎമ്മായിരുന്നു വിപണിമൂല്യത്തില്‍മുന്നില്‍. രാജ്യത്തെ മുന്‍നിരയിലുള്ള പത്ത് കമ്പനികളുടെ വിപണിമൂല്യത്തില്‍ കഴിഞ്ഞയാഴ്ച മാത്രം 1,15,758,.53 കോടി രൂപയുടെ വര്‍ധനവാണുണ്ടായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിനാന്‍സ് തുടങ്ങിയ കമ്പനികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കയറ്റുമതിക്കാരാണ് ടിസിഎസ്. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 8,701 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം.

Read more topics: # ടിസിഎസ്, # tcs,

Related Articles

© 2025 Financial Views. All Rights Reserved