
ന്യൂഡല്‍ഹി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സിഇഒയും എംഡിയുമായ രാജേഷ് ഗോപിനാഥന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ച ആകെ പ്രതിഫലം 20.36 കോടി രൂപ. കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 201-20 കാലത്ത് 13.3 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം. ഇദ്ദേഹത്തിന് വേതനമായി 2020-21 കാലത്ത് കിട്ടിയത് 1.27 കോടി രൂപയാണ്. 2.09 കോടി രൂപ ആനുകൂല്യങ്ങളും അലവന്‍സുകളുമാണ്. 17 കോടി രൂപ കമ്മീഷന്‍ ഇനത്തിലാണ് കിട്ടിയത്.
ടിസിഎസ് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ എന്‍ ഗണപതി സുബ്രഹ്മണ്യം 16.1 കോടി രൂപയാണ് പ്രതിഫലം കൈപ്പറ്റിയത്. ഇതില്‍ 1.21 കോടി രൂപ വേതനവും 1.88 കോടി രൂപ അലവന്‍സുകളും 13 കോടി രൂപ കമ്മീഷനുമായിരുന്നു. മാനേജേരിയല്‍ തലത്തിലെ പ്രതിഫലത്തിലുണ്ടായത് 55.22 ശതമാനം വര്‍ധനവാണ്.
രാജ്യത്തെ ടിസിഎസ് തൊഴിലാളികളുടെ ശരാശരി വാര്‍ഷിക വരുമാന വര്‍ധനവ് 5.2 ശതമാനമാണ്. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷം 6.4 ശതമാനമായിരുന്നു വരുമാന വര്‍ധന. ഇന്ത്യക്ക് പുറത്തുള്ള ജീവനക്കാര്‍ക്ക് വര്‍ഷം രണ്ട് മുതല്‍ ആറ് ശതമാനം വരെയാണ് വേതന വര്‍ധനവ് ലഭിക്കാറുള്ളത്.