ബിഎസ്എന്‍എല്‍ 4 ജി നെറ്റ്വര്‍ക്ക്: 550 കോടി രൂപയുടെ ഓര്‍ഡര്‍ നേടി ടിസിഎസ് സംയുക്ത സംരംഭം

April 09, 2022 |
|
News

                  ബിഎസ്എന്‍എല്‍ 4 ജി നെറ്റ്വര്‍ക്ക്: 550 കോടി രൂപയുടെ ഓര്‍ഡര്‍ നേടി ടിസിഎസ് സംയുക്ത സംരംഭം

ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ 4 ജി നെറ്റ്വര്‍ക്കിനായി ടിസിഎസിന്റെ നേതൃത്വത്തിലുള്ള സംയുക്ത സംരംഭം 550 കോടി രൂപയുടെ ഓര്‍ഡര്‍ നേടി. തുടക്കത്തില്‍ 6,000 മൊബൈല്‍ ടവറുകള്‍ വിന്യസിക്കും. വ്യാഴാഴ്ച്ചയാണ് കരാര്‍ ഒപ്പുവെച്ചത്. രാജ്യത്തുടനീളം 1.12 ലക്ഷം ടവറുകള്‍ സ്ഥാപിക്കാന്‍ ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ തദ്ദേശീയ തലത്തിലേക്ക് 4ജി ടെലികോം സേവനം ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റിനെ അറിയിച്ചു.

ബിഎസ്എന്‍എല്‍ 4ജി നെറ്റ്വര്‍ക്കിനായി രാജ്യത്തുടനീളം 6,000 ടവറുകള്‍ ഉടന്‍ സ്ഥാപിക്കും. ശേഷം 6,000 ടവറുകളും, ഒടുവില്‍ ഒരു ലക്ഷം ടവറുകളും സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണെന്ന് ബിഎസ്എന്‍എല്‍ എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം തന്നെ 5ജി സാങ്കേതികവിദ്യയുടെ വികസനവും സമാന്തരമായി നടക്കുന്നുണ്ടെന്നും, ഇത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രാവര്‍ത്തികമാകുമെന്നും മന്ത്രി പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved