
രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) രാജ്യത്തെ1.5 ലക്ഷത്തിലേറെ പോസ്റ്റ് ഓഫീസുകള്‍ ഉള്‍പ്പെടുന്ന ശൃംഖലയുടെ ഐടി നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി അറിയിച്ചു. ഇന്ത്യ പോസ്റ്റിന് വേണ്ടി മാത്രമായി ഒരു സംയോജിത സംവിധാനം വികസിപ്പിച്ചെടുത്തതാണ് വേഗത്തില്‍ നവീകരണം നടപ്പാക്കാന്‍ സഹായിച്ചത്. 2013 ല്‍ ആണ് ടിസിഎസിന് പോസ്റ്റ് ആഫീസുകളുടെ നവീകരണത്തിനായുള്ള ി 1,100 കോടിയുടെ കരാര്‍ ലഭിച്ചത്.
ഫലപ്രദമായ രീതിയില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ പ്രാപ്തമാക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉപയോഗിച്ച് ഇന്ത്യന്‍ പോസ്റ്റ് കൂട്ടിച്ചേര്‍ക്കാനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്. സംയോജിത സംവിധാനത്തില്‍ അഞ്ചു ലക്ഷത്തിലധികം ജീവനക്കാരുടെ ആവശ്യങ്ങള്‍ പിന്തുണയ്ക്കുന്നുണ്ട്. സേവനം 40,000 ത്തിലധികം ഉപയോക്താക്കള്‍ക്ക് ഒരേ സമയം സേവനം നല്‍കാനാകും. പ്രതിദിനം മൂന്നു മില്യണ്‍ പോസ്റ്റല്‍ ഇടപാടുകള്‍ നടക്കുന്നു, ഇത് ആഗോളതലത്തില്‍ നടത്തുന്ന ഏറ്റവും വലിയ SAP നടപ്പാക്കലുകളില്‍ ഒന്നാണ്.