ലോകത്തെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ഐടി ബ്രാന്‍ഡായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്

January 27, 2022 |
|
News

                  ലോകത്തെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ഐടി ബ്രാന്‍ഡായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്

ലോകത്തെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ഐടി ബ്രാന്‍ഡായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. ലോകത്തിലെ ഏറ്റവും മൂല്യമേറിയതും ശക്തവുമായ ഐടി ബ്രാന്‍ഡ് എന്ന പദവി ആക്സെഞ്ചറിനാണ്. മൂന്നാം സ്ഥാനത്ത് ഇന്‍ഫോസിസ് ഉണ്ട്. അതേസമയം കഴിഞ്ഞ വര്‍ഷം മുതല്‍ 52 ശതമാനമാണ് ബ്രാന്‍ഡ് മൂല്യത്തിലെ വളര്‍ച്ച. 2020 മുതല്‍ 80 ശതമാനം 12.8 ബില്യണ്‍ ഡോളറുമായി 12.8 ബില്യണ്‍ ഡോളറിലെത്തി മൂന്നാം സ്ഥാനത്തെത്തിയ ഇന്‍ഫോസിസ് അതിവേഗം വളരുന്ന ഐടി സേവന ബ്രാന്‍ഡായി ഉയര്‍ന്നു.

ടിസിഎസും ഇന്‍ഫോസിസും ചേര്‍ന്ന് ഐബിഎമ്മിനെ ഇത്തവണ നാലാം സ്ഥാനത്താക്കി. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്നു ടിസിഎസ്. ഐബിഎമ്മിന്റെ ബ്രാന്‍ഡ് മൂല്യം ഇപ്പോള്‍ 1060 കോടി ഡോളര്‍ ആണ്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 34 ശതമാനമാണ് മൂല്യം ഇടിഞ്ഞത്. 2020 മുതല്‍ 50 ശതമാനം ഇടിവുണ്ട്. കിന്‍ഡ്‌റിയല്‍ ഹോള്‍ഡിങ്‌സ് വിറ്റഴിച്ചതിന് ശേഷം യുഎസ് ടെക്നോളജി കമ്പനിയുടെ ബ്രാന്‍ഡ് മൂല്യം കുത്തനെ ഇടിഞ്ഞു.

വില്‍പ്പന മൂലം ഐബിഎമ്മിന് 1,900 കോടി ഡോളറിന്റെ വരുമാന നഷ്ടമുണ്ടായതാണ് കമ്പനിയുടെ ബ്രാന്‍ഡ് മൂല്യം ഇടിയാന്‍ കാരണം. ടിസിഎസിനും ഇന്‍ഫോസിസിനും പുറമെ, നാല് ഇന്ത്യന്‍ കമ്പനികള്‍ കൂടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. മികച്ച 25 ഐടി സേവന ബ്രാന്‍ഡുകളില്‍ വിപ്രോയുണ്ട്. ഏഴാം സ്ഥാനത്താണ് കമ്പനി. എച്ച്‌സിഎല്‍ എട്ടാം സ്ഥാനത്തും, ടെക് മഹീന്ദ്ര 15-ാം സ്ഥാനത്തുമുണ്ട്. എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക് 22-ാം സ്ഥാനത്ത് ഇടം പിടിച്ചിട്ടുണ്ട്.

1,680 കോടി ഡോളര്‍ ആണ് ടിസിഎസിന്റെ മൂല്യം. കമ്പനിയുടെ മികച്ച പ്രകടനം റാങ്കിങ് ഉയരാന്‍ സഹായകരമായി. കഴിഞ്ഞ 12 മാസത്തിനിടെ ടിസിഎസിന്റെ ബ്രാന്‍ഡ് മൂല്യം 12.5 ശതമാനം വര്‍ധിച്ച് 1678 കോടി ഡോളറിലെത്തി. പുതിയ നിക്ഷേപങ്ങള്‍, ഉ ശക്തമായ സാമ്പത്തിക പ്രകടനം എന്നിവയാണ് എന്നിവയും ബ്രാന്‍ഡ് വളരാന്‍ സഹായകരമായി.

Related Articles

© 2025 Financial Views. All Rights Reserved