ആക്ടീവസ് കണക്ടില്‍ 100 ശതമാനം ഓഹരികളും സ്വന്തമാക്കി ടെക് മഹീന്ദ്ര

December 04, 2021 |
|
News

                  ആക്ടീവസ് കണക്ടില്‍ 100 ശതമാനം ഓഹരികളും സ്വന്തമാക്കി ടെക് മഹീന്ദ്ര

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ടീവസ് കണക്ട് എന്ന സ്ഥാപനത്തിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കി ഐടി കമ്പനി ടെക് മഹീന്ദ്ര. 62 മില്യണ്‍ ഡോളറിന്റേതാണ് (ഏകദേശം 466 കോടി) ഏറ്റെടുപ്പ്. വര്‍ക്ക് ഫ്രം ഹോം മാനേജ്മെന്റ് സൊല്യൂഷന്‍സ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ആക്ടീവസ് കണക്ട്. യുഎസിലെ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടെക് മഹീന്ദ്രയുടെ നീക്കം.

ചാറ്റ്, ഇ-മെയില്‍, ഫോണ്‍, വീഡിയോ, സോഷ്യല്‍ മീഡിയ തുടങ്ങിയവ സ്മാര്‍ട്ട് ടെക്നോളജിയിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാക്കുകയാണ് ആക്ടീവസ് കണക്ട്. ചെയ്യുന്നത്. മള്‍ട്ടി ലിന്‍ഗ്വല്‍, മള്‍ട്ടിച്ചാനല്‍, വോയ്സ് നോണ്‍-വോയ്സ് കസ്റ്റമര്‍കെയര്‍, സോഷ്യല്‍ മീഡിയ മോഡറേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ പുതിയ ഏറ്റെടുക്കലിലൂടെ മഹീന്ദ്രയ്ക്ക് സാധിക്കും.

2018ല്‍ പ്രവര്‍ത്തനം ആരംഭിച്ച ആക്ടീവസിന് 1750 ജീവനക്കാരാണുള്ളത്. 2020 ഡിസംബര്‍ 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം 17 മില്യണ്‍ ഡോളറായിരുന്നു കമ്പനിയുടെ വരുമാനം. 2021 ജൂണ്‍ 30 വരെയുള്ള ആറുമാസം 21.8 മില്യണ്‍ ഡോളറായി കമ്പനിയുടെ വരുമാനം ഉയര്‍ന്നിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 25.7 ശതമാനം വര്‍ധനവോടെ 1338.7 കോടിയായിരുന്നു ടെക് മഹീന്ദ്രയുടെ അറ്റാദായം.

Related Articles

© 2022 Financial Views. All Rights Reserved