നിക്ഷേപവും മൂലധനവും വിപണിയും കണ്ടെത്താന്‍ എന്തെളുപ്പം;സ്റ്റാര്‍ട്ടപ്പുകള്‍ വന്‍കിട സംരംഭമായി വളരാന്‍ മണ്ണൊരുക്കി ടെക്‌നോസിറ്റി

December 24, 2019 |
|
News

                  നിക്ഷേപവും മൂലധനവും വിപണിയും കണ്ടെത്താന്‍ എന്തെളുപ്പം;സ്റ്റാര്‍ട്ടപ്പുകള്‍ വന്‍കിട സംരംഭമായി വളരാന്‍ മണ്ണൊരുക്കി ടെക്‌നോസിറ്റി

പുതുസംരംഭകര്‍ക്കായി പുത്തന്‍ വ്യവസായ സാധ്യതകള്‍ തുറന്ന് കൊച്ചിയില്‍ ടെക്‌നോസിറ്റി ആരംഭിച്ചു. കളമശേരി എച്ച്എംടി ഇന്റസ്ട്രിയല്‍ പാര്‍ക്കിലാണ് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷനും പിറവം ടെക്‌നോ ലോഡ്ജും സംയുക്തമായി 'ടെക്‌നോസിറ്റി' തുറന്നത്. വിവരസാങ്കേതിക വിദ്യാ മേഖലയിലും അനുബന്ധ മേഖലകളിലും പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ടെക്‌നോ സിറ്റിയില്‍ അവസരമുള്ളത്.ടെക്‌നോസിറ്റിയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിച്ചു. ഉന്നത നിലവാരമുള്ള ഇന്റര്‍നെറ്റ് കണ്ക്ടിവിറ്റി,യുപിഎസ്,ജനറേറ്റര്‍ എല്ലാവിധ സംവിധാനങ്ങളും ടെക്‌നോസിറ്റിയിലുണ്ട്. മീറ്റിങ് റൂം,ഡിസ്‌കഷന്‍ റും ,കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. വിവിധമേഖലയിലെ സ്റ്റാര്‍ട്ടപ്്പുകള്‍ക്ക് സ്ഥിരം ക്ലയന്റുകളെ കിട്ടുന്നതിനായി മുന്‍നിര സംരംഭകരുമായി ആശയവിനിമയവും ടെക്‌നോളജി ക്ലിനിക് എന്ന പ്ലാറ്റ്‌ഫോണിലൂടെ ടെക്‌നോസിറ്റി സൗകര്യമൊരുക്കും.

കൂടാതെ പ്രവര്‍ത്തനമൂലധനം കണ്ടെത്തുന്നതിനും നിക്ഷേപകരെയും സംരംഭകരെയും ബന്ധിപ്പിക്കാനും ഇന്‍വെസ്റ്റ്‌മെന്റ് കഫേയും ഇവിടെയുണ്ടാകും.എല്ലാതരത്തിലും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍കിട സംരംഭമായി വളരാനുള്ള മണ്ണൊരുക്കുകയാണ് ടെക്‌നോസിറ്റി. നാസ്‌കോം,കേരള ടൈി മിഷന്‍,കെഎസ്‌ഐഡിസി തുടങ്ങിയ സര്‍ക്കാര്‍ -അര്‍ദ്ധ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണയും ടെക്‌നോസിറ്റിയിലെ സംരംഭകര്‍ക്ക് ഉണ്ടായിരിക്കും.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved