ജീവനക്കാരുടെ ശമ്പളം 30 ശതമാനം വര്‍ധിപ്പിച്ച് തെലങ്കാന സര്‍ക്കാര്‍; പെന്‍ഷന്‍ പ്രായം 61 ആയി ഉയര്‍ത്തി

March 23, 2021 |
|
News

                  ജീവനക്കാരുടെ ശമ്പളം 30 ശതമാനം വര്‍ധിപ്പിച്ച് തെലങ്കാന സര്‍ക്കാര്‍; പെന്‍ഷന്‍ പ്രായം 61 ആയി ഉയര്‍ത്തി

തെലങ്കാനയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തില്‍ 30 ശതമാനം വര്‍ധന. റിട്ടയര്‍മന്റ് പ്രായം 61 ആക്കുകുയും ചെയ്തു. പതിനൊന്നാം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ പുതുക്കിയ ശമ്പളം ജീവനക്കാര്‍ക്ക് ലഭിക്കും.

കരാര്‍ ജീവനക്കാര്‍, പുറംകരാര്‍ ജോലിക്കാര്‍, ഹോം ഗാര്‍ഡുകള്‍, അങ്കണവാടി-ആശ വര്‍ക്കര്‍മാര്‍, സര്‍വശിക്ഷ അഭിയാന്‍ ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വര്‍ധനവിന്റെ ഗുണം ലഭിക്കും. തെലങ്കാനയില്‍ 9,17,797 പേരാണ് സര്‍ക്കാര്‍ ജീവനക്കാരായുള്ളത്.

ജീവനക്കാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച 80 ശതമാനം നടപടികളും പൂര്‍ത്തിയായതായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു അറിയിച്ചു. സ്ഥാനക്കയറ്റം വഴിയുണ്ടാകുന്ന ഒഴിവുകള്‍ ഉടന്‍ നികത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

വിരമിക്കല്‍ പ്രായം 58ല്‍ നിന്നാണ് 61 ആയി ഉയര്‍ത്തിയത്. 15 ശതമാനം അധിക പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള പ്രായം 75 വയസ്സില്‍ നിന്ന് 70 ആക്കി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി 12 ലക്ഷം രൂപയില്‍ നിന്ന് 16 ലക്ഷമായി ഉയര്‍ത്തുകയും ചെയ്തു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved