
ഇന്ത്യയില്‍ കൊവിഡ് 19 വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്റെ ആദ്യ മുഴുവന്‍ മാസത്തില്‍ തന്നെ നഗരത്തിലെ 8.2 ദശലക്ഷം മൊബൈല്‍ ഉപയോക്താക്കളെ ടെലികോം കമ്പനികള്‍ക്ക് നഷ്ടപ്പെട്ടതായി റെഗുലേറ്ററി ഡാറ്റ വ്യക്തമാക്കുന്നു. നഗരമേഖലയിലെ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം ഏപ്രിലില്‍ 9 ദശലക്ഷം ഇടിഞ്ഞു. നഗര കുടിയേറ്റ തൊഴിലാളികള്‍ ഗ്രാമങ്ങളിലേക്ക് തിരിച്ചുപോയപ്പോള്‍ ഇന്ത്യയിലെ ഗ്രാമീണ മേഖല മൊബൈല്‍ വരിക്കാരുടെ എണ്ണം നേരിയ തോതില്‍ ഉയര്‍ന്നെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പങ്കിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഉപയോക്താക്കളില്‍ 1.29 ശതമാനം വളര്‍ച്ച നേടിയ ഏക സേവന മേഖല ഉത്തര്‍പ്രദേശാണ്. മറ്റെല്ലാ സേവന മേഖലകളും മൊബൈല്‍ സബ്സ്‌ക്രിപ്ഷനില്‍ കുറവ് രേഖപ്പെടുത്തി. വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് 4.5 ദശലക്ഷം വരിക്കാരും ഭാരതി എയര്‍ടെല്ലിന് 5.2 ദശലക്ഷം വരിക്കാരും നഷ്ടപ്പെട്ടു. എങ്കിലും അതേ മാസത്തില്‍, റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് 1.6 ദശലക്ഷം വരിക്കാരെ ചേര്‍ത്തു. ഇത് രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ കൂട്ടിച്ചേര്‍ക്കലുകളില്‍ ഒന്നാണ്.
വയര്‍ലെസ് വിപണി വിഹിതത്തിന്റെ 33.85 ശതമാനം റിലയന്‍സ് ജിയോയുടെ പക്കലാണ് ഇപ്പോഴുള്ളത്. ഭാരതി എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയയ്ക്കും യഥാക്രമം 28.06 ശതമാനം, 27.37 ശതമാനം വിപണി വിഹിതമുണ്ട്. ഇന്ത്യയിലെ ടെലിഫോണ്‍ വരിക്കാരുടെ എണ്ണം മാര്‍ച്ച് അവസാനം 1,177.97 ദശലക്ഷത്തില്‍ നിന്ന് ഏപ്രില്‍ അവസാനത്തോടെ 1,169.44 ദശലക്ഷമായി കുറഞ്ഞു, അതായത് 0.72 ശതമാനം ഇടിവ്. നഗര മേഖലയിലെ ടെലിഫോണ്‍ വരിക്കാര്‍ മാര്‍ച്ച് അവസാനം 656.46 ദശലക്ഷത്തില്‍ നിന്ന് ഏപ്രില്‍ അവസാനത്തോടെ 647.19 ദശലക്ഷമായി കുറഞ്ഞു.
അതേസമയം ഗ്രാമീണ വരിക്കാരുടെ എണ്ണം 521.51 ദശലക്ഷത്തില്‍ നിന്ന് 522.24 ദശലക്ഷമായി ഉയര്‍ന്നു. ലോക്ക്ഡൗണ്‍ സമയത്തെ മൈഗ്രേഷന്‍ ട്രെന്‍ഡുകള്‍ പ്രതിഫലിപ്പിക്കുമ്പോള്‍, അവരുടെ ഹോം ലൊക്കേഷനുകളിളെ സജീവ മൊബൈല്‍ വരിക്കാരുടെ ശതമാനം കഴിഞ്ഞ മാസത്തെ 85.4 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 83.3 ശതമാനമായി കുറഞ്ഞു. ലോക്ക്ഡൗണ്‍ കാരണം, താഴ്ന്ന നിലയിലെ വരിക്കാര്‍ക്ക് റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നിന്ന് റീചാര്‍ജ് ചെയ്യാന്‍ സാധിച്ചില്ല, ഇത് അവരുടെ മൊബൈല്‍ പ്ലാനുകളുടെ വാലിഡിറ്റി ദീര്‍ഘിപ്പിക്കാന്‍ കഴിയാതിരിക്കുകയും ടെല്‍കോകളെ ബാധിക്കുകയും ചെയ്തു.