വാട്ട്സ്ആപ്പിന്റെ വീഴ്ച മുതലെടുത്ത് ടെലിഗ്രാം; ഉപയോക്താക്കളുടെ എണ്ണം 50 കോടി കടന്നു; പുതുതായി 25 ദശലക്ഷം ഉപയോക്താക്കള്‍

January 14, 2021 |
|
News

                  വാട്ട്സ്ആപ്പിന്റെ വീഴ്ച മുതലെടുത്ത് ടെലിഗ്രാം; ഉപയോക്താക്കളുടെ എണ്ണം 50 കോടി കടന്നു; പുതുതായി 25 ദശലക്ഷം ഉപയോക്താക്കള്‍

ന്യൂഡല്‍ഹി: വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ സ്വകാര്യത സംബന്ധിച്ചുള്ള തര്‍ക്കത്തിനിടെ റെക്കോര്‍ഡ് നേട്ടവുമായി മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാം. ആഗോളതലത്തില്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ 50 കോടി മറികടന്നു. ഏറ്റവും പുതിയതായി 25 ദശലക്ഷം പുതിയ ഉപയോക്താക്കളെയാണ് ടെലിഗ്രാമിന് ലഭിച്ചിട്ടുള്ളത്.

നിര്‍ദ്ദിഷ്ട ഉപയോക്താക്കളുടെ എണ്ണം എത്രയെന്ന് ടെലിഗ്രാം ഇന്ത്യ വ്യക്തമാക്കിയിട്ടില്ലെങ്കിലും പുതിയ ഉപയോക്താക്കളില്‍ 38 ശതമാനം ഏഷ്യയില്‍ നിന്നുള്ളവരാണെന്നും യൂറോപ്പ് (27 ശതമാനം), ലാറ്റിന്‍ അമേരിക്ക (21 ശതമാനം), മെന (മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക 8 എന്നിങ്ങനെയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ജനുവരി ആദ്യ വാരത്തില്‍ സജീവ ഉപയോക്താക്കളുടെ എണ്ണം 50 കോടി കടന്നതായി ടെലിഗ്രാം പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ മാത്രം 25 ദശലക്ഷം പുതിയ ഉപയോക്താക്കള്‍ ടെലിഗ്രാമില്‍ ചേര്‍ന്നു. ജനുവരി 6-10 കാലയളവില്‍ 1.5 ദശലക്ഷം പേര്‍ പുതിയതായി ടെലഗ്രാം ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് സെന്‍സര്‍ ടവര്‍ ഡാറ്റ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലോകത്തിലെ രണ്ടാമത്തെ വലിയ ടെലികോം വിപണിയാണ് ഇന്ത്യയെന്നാണ് കണക്കുകള്‍ പറയുന്നത്. 2020 ഒക്ടോബര്‍ 30 വരെ മൊത്തം ടെലിഫോണ്‍ കണക്ഷന്റെ എണ്ണം 117 കോടി ആയിരുന്നു, അതില്‍ 115 കോടിയും മൊബൈല്‍ കണക്ഷനുകളാണ്. 2019 ല്‍ ശരാശരി 12 ജിബി ഡാറ്റയാണ് ഇന്ത്യക്കാര്‍ ഉപയോഗിക്കുന്നതെന്ന് എറിക്‌സണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന ഇന്റര്‍നെറ്റ് ഉപഭോഗമാണ്, ഇത് 2025 ഓടെ പ്രതിമാസം 25 ജിബി (ജിഗാബൈറ്റ്) ആയി ഉയരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആഗോള ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചുവെന്നും ഓരോ ദിവസവും 1.5 ദശലക്ഷം പുതിയ ഉപയോക്താക്കള്‍ സൈന്‍ അപ്പ് ചെയ്യുമ്പോള്‍, നിലവിലെ വളര്‍ച്ചാ നിരക്കിനൊപ്പം ടെലിഗ്രാം സമീപഭാവിയില്‍ കോടിക്കണക്കിന് ഉപയോക്താക്കളിലേക്ക് ഉയരുമെന്ന് അടുത്തിടെയുള്ള ഒരു ബ്ലോഗ്പോസ്റ്റില്‍, ടെലിഗ്രാം സിഇഒയും സ്ഥാപകനുമായ പവല്‍ ഡുറോവും പറഞ്ഞിരുന്നു.

'ഉപയോക്താക്കളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ 7 വര്‍ഷത്തെ ചരിത്രത്തിലുടനീളം ഞങ്ങള്‍ക്ക് മുമ്പ് ഡൌണ്‍ലോഡുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ സമയം വ്യത്യസ്തമാണ്. സൌജന്യ സേവനങ്ങള്‍ക്കായി ആളുകള്‍ അവരുടെ സ്വകാര്യത കൈമാറ്റം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല അര ബില്യണ്‍ സജീവ ഉപയോക്താക്കളുമായി, വളര്‍ച്ച ത്വരിതപ്പെടുത്തുന്നു സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമായി പ്രതിജ്ഞാബദ്ധമായ ആശയവിനിമയ വേദി തേടുന്നവരുടെ ഏറ്റവും വലിയ അഭയസ്ഥാനമായി ടെലിഗ്രാം മാറിയിട്ടുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved