
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ടെലികോം ഭീമനായ വാവേയുടെ മിഡില്‍ ഈസ്റ്റ് എന്റെര്‍പ്രൈസ് ബിസിനസ് ഗ്രൂപ്പ് പ്രസിഡന്റായിരുന്ന ടെറി ഹേ വാവേ ടെക് ഇന്‍വെസ്റ്റ്മെന്റ് സൗദി അറേബ്യ സിഇഒ ആയി നിയമിതനായി റിപ്പോര്‍ട്ട്. ടെക് ഭീമനായ വാവെയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതാണ് ഹേയുടെ ചുമതല. കൂടാതെ പശ്ചിമേഷ്യയില്‍ 5ജി വികസിപ്പിക്കുന്നടക്കമുള്ള വന്‍ ചുമതലയും.
എന്റെര്‍പ്രൈസ് ബിസിനസ് ഗ്രൂപ്പ് പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ പശ്ചിമേഷ്യയില്‍ വാവേയുടെ വികസന പദ്ധതികള്‍ക്ക് മേല്‍നോട്ടം നല്‍കിയ വ്യക്തിയാണ് ടെറി ഹേ. മേഖലയിലെ പതിമൂന്നോളം ടെലികോം കമ്പനികളുമായാണ് ഇക്കാലയളവില്‍ വാവേ 5ജി രംഗത്ത് പ്രവര്‍ത്തിക്കാനും, വാണിജ്യ കരാറുകളില്‍ ഒപ്പുവെക്കാനും തീരുമാനിച്ചിട്ടുണ്ട്. കുവൈറ്റില്‍ വാവേയുടെ മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയില്‍ വാവേയുടെ പ്രധാന നേട്ടങ്ങളില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ടെറി ഹെ എന്നും ടെക് രംഗത്തെ അറിവും അനുഭവ ജ്ഞാനവും സൗദി അറേബ്യയിലെ പുതിയ സിഇഒ എന്ന നിലയില്‍ വിജയം നേടാന്‍ അദ്ദേഹത്തെ സഹായിക്കുമെന്നാണ് കരുതുന്നതെന്നും വാവേയുടെ പശ്ചിമേഷ്യന്‍ പ്രസിഡന്റ് ചാള്‍സ് യാംഗ് അഭിപ്രായപ്പെട്ടു. പുതിയ നേതൃത്വം വാവയ്ക്ക് 5ജ രംഗത്ത് കൂടുതല്‍ വളര്‍ച്ച നേടാന് സാധിക്കുമെന്നാണ് വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.