വാര്‍ഷിക വില്‍പ്പന 36 ശതമാനം ഉയര്‍ത്തി ടെസ്ല; വിറ്റത് 499,500 യൂണിറ്റുകള്‍

January 04, 2021 |
|
News

                  വാര്‍ഷിക വില്‍പ്പന 36 ശതമാനം ഉയര്‍ത്തി ടെസ്ല; വിറ്റത് 499,500 യൂണിറ്റുകള്‍

അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല 2020 ല്‍ അരലക്ഷം വാഹനങ്ങള്‍ ഉത്പാദിപ്പിച്ചതായി പ്രഖ്യാപിച്ചു. ടെസ്ലയുടെ വാര്‍ഷിക വില്‍പ്പന 36 ശതമാനം ഉയര്‍ന്നെങ്കിലും 5 ലക്ഷം വാഹനങ്ങള്‍ എത്തിക്കാനുള്ള വാര്‍ഷിക ലക്ഷ്യത്തില്‍ എത്താന്‍ കമ്പനിയ്ക്ക് കഴിഞ്ഞിട്ടില്ല. 2020 ല്‍ കമ്പനി 499,500 യൂണിറ്റുകള്‍ വിതരണം ചെയ്തു. ഇത് യഥാര്‍ത്ഥ ലക്ഷ്യത്തേക്കാള്‍ 500 യൂണിറ്റ് കുറവാണ്.

കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഈ ഇലക്ട്രോണിക് കാര് നിര്‍മാതാവ് 2020 നാലാം പാദത്തില്‍ 180,570 എസ്യുവികളും സെഡാനുകളും വിതരണം ചെയ്തു. ഇതില്‍ മോഡല്‍ 3 / വൈയുടെ 161,650 യൂണിറ്റും മോഡല്‍ എസ് / എക്സിന്റെ 18,920 യൂണിറ്റുകളും ഉള്‍പ്പെടുന്നു. കൊറോണ വൈറസ് മഹാമാരിയ്ക്ക് മുമ്പ് 2020 ല്‍ 5 ലക്ഷം ഡെലിവറികള്‍ ലക്ഷ്യമിട്ടത് സിഇഒ എലോണ്‍ മസ്‌ക് ആയിരുന്നു. നിരവധി പ്രതിസന്ധികള്‍ക്കിടയിലും, മഹാമാരിയെ തുടര്‍ന്ന് ഏക യുഎസ് അസംബ്ലി പ്ലാന്റ് ആഴ്ചകളോളം അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായപ്പോഴും കമ്പനി ലക്ഷ്യത്തില്‍ ഉറച്ചു നിന്നു.

2020 സെപ്റ്റംബര്‍ വരെ ലോകമെമ്പാടുമായി 318,350 ലക്ഷത്തിലധികം വാഹനങ്ങള്‍ ടെസ്ല വിതരണം ചെയ്തു. മൂന്നാം പാദത്തില്‍ 139,300 ലക്ഷം റെക്കോര്‍ഡ് ഡെലിവറികള്‍ ഉള്‍പ്പെടെയാണിത്. മൂന്നാം പാദത്തില്‍ കമ്പനി വെറും 145,036 ലക്ഷം യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുകയും 139,300 ലക്ഷം വാഹനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. റെക്കോര്‍ഡിലെത്താല്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തില്‍ കമ്പനിയ്ക്ക് 181,650 ലക്ഷം വാഹനങ്ങള്‍ വിറ്റഴിക്കേണ്ടി വന്നു. കഴിഞ്ഞ മാസം സിഇഒ എലോണ്‍ മസ്‌ക് ജീവനക്കാരോട് ഇമെയില്‍ വഴി ബാക്കി പാദത്തിന്റെ ഉത്പാദനം പരമാവധി വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

Read more topics: # tesla, # ടെസ്‌ല,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved