ടെസ്‌ല ബെംഗളുരുവില്‍ ഗവേഷണ-വികസന കേന്ദ്രം സ്ഥാപിച്ചേക്കും; ചര്‍ച്ച പുരോഗമിക്കുന്നു

September 21, 2020 |
|
News

                  ടെസ്‌ല ബെംഗളുരുവില്‍ ഗവേഷണ-വികസന കേന്ദ്രം സ്ഥാപിച്ചേക്കും; ചര്‍ച്ച പുരോഗമിക്കുന്നു

പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല ബെംഗളുരുവില്‍ ഗവേഷണ-വികസന (ആര്‍ ആന്‍ഡ് ഡി) കേന്ദ്രം സ്ഥാപിച്ചേക്കും. ഇതുസംബന്ധിച്ച് കര്‍ണാകട സര്‍ക്കാരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ സാങ്കേതിക തലസ്ഥാനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതുസംബന്ധിച്ച് രണ്ടുവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ലോകപ്രശസ്തമായ ടെസ്‌ലയുടെ ഗവേഷണ-വികസന വിഭാഗം പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ അത് സംസ്ഥാനത്തിന് നേട്ടമാക്കാനാകുമെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ വിലയിരുത്തല്‍. വ്യാമയാനം, വിവരസാങ്കേതികവിദ്യ, ബയോടെക്നോളജി എന്നീ മേഖലകളില്‍ ഗവേഷണ-വികസന സാധ്യതകള്‍ മികച്ച രീതിയില്‍ നിലവില്‍ കര്‍ണാടകം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

നിരവധി ആഗോള സ്ഥാപനങ്ങളുടെ ഗവേഷണ-വികസന കേന്ദ്രങ്ങള്‍ ബെംഗളുരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനറല്‍ ഇലക്ട്രിക്ക് യുഎസിന് പുറത്ത് ആദ്യമായി ഗവേഷണകേന്ദ്രം സ്ഥാപിച്ചത് ബെംഗളുരുവിലാണ്. ഐബിഎം, സാംസങ് തുടങ്ങിയ 400ഓളം പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ബെംഗളുരുവില്‍ ഗവേഷണ-വികസന കേന്ദ്രങ്ങളുണ്ട്. ലോകത്തെ തന്നെ നാലാമത്തെ വലിയ വാഹന വിപണിയായ ഇന്ത്യയില്‍ സാന്നിധ്യമുറപ്പിക്കാന്‍ ടെസ്‌ല ഒരു വര്‍ഷം മുമ്പെ ശ്രമം നടത്തിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനം വൈകുന്നതില്‍ കമ്പനിയുടെ സിഇഒ ഇലോണ്‍ മസ്‌ക് നേരത്തെ നീരസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved