
മൂന്ന് ഇന്ത്യന്‍ നഗരങ്ങളില്‍ ഷോറൂമുകള്‍ തുറക്കുന്നതിനായി ടെസ്‌ല പരിശോധനകള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. രാജ്യത്തേക്ക് ആസൂത്രിതമായി പ്രവേശിക്കുന്നതിന് മുന്നോടിയായി ലോബിയിംഗ്, ബിസിനസ് നിര്‍വഹണം എന്നിവയ്ക്ക് നേതൃത്വം നല്‍കാന്‍ ഉന്നത എക്‌സിക്യൂട്ടീവിനെ നിയമിച്ചതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനുവരിയില്‍ ടെസ്‌ല ഇതിന്റെ ഭാ?ഗമായി ഇന്ത്യയില്‍ ഒരു പ്രാദേശിക യൂണിറ്റ് രജിസ്റ്റര്‍ ചെയ്തു, ഈ കമ്പനിയിലൂടെ മോഡല്‍ 3 സെഡാന്‍ ഇറക്കുമതി ചെയ്ത് വില്‍ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2021 പകുതിയോടെ, വിപണിയിലെ സമ്പന്നരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സജീവമാകാനാണ് കമ്പനിയുടെ ആലോചനകളെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.
തലസ്ഥാനമായ ഡല്‍ഹി, മുംബൈ, ടെക് സിറ്റിയായ ബെംഗളൂരു എന്നിവിടങ്ങളില്‍ 20,000-30,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള അനുയോജ്യമായ കൊമേഴ്ഷ്യല്‍ സ്‌പേസുകള്‍ കണ്ടെത്താനുളള ശ്രമത്തിലാണ് ടെസ്‌ല. ഇന്ത്യയിലെ നിക്ഷേപ പ്രമോഷന്‍ സംവിധാനമായ ഇന്‍വെസ്റ്റ് ഇന്ത്യയുടെ മുന്‍ എക്‌സിക്യൂട്ടീവ് മനുജ് ഖുറാനയെ ടെസ്‌ല റിക്രൂട്ട് ചെയ്തു. രാജ്യത്തെ നയ-ബിസിനസ് വികസന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആദ്യത്തെ പ്രധാന നിയമനമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
2021 ല്‍ കമ്പനി ഇന്ത്യയില്‍ പ്രവേശിക്കുമെന്ന് ടെസ്‌ല സിഇഒ എലോണ്‍ മസ്‌ക് ട്വിറ്ററിലൂടെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഷോറൂം സ്ഥലത്തിനായുള്ള തിരയലും ഖുറാനയുടെ അപ്പോയിന്റ്‌മെന്റും ടെസ്‌ല അവരുടെ പദ്ധതികളുമായി വേ?ഗത്തില്‍ മുന്നോട്ട് പോകുന്നതിന്റെ സൂചനയായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ കണക്കാക്കുന്നത്.
ഗ്ലോബല്‍ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് സിബിആര്‍ഇ ഗ്രൂപ്പ് ടെസ്‌ലയുടെ ഷോറൂം തിരയലുകള്‍ക്കായി നിയമിക്കപ്പെട്ടിരുന്നു. ആഴ്ചകളായി ഇവര്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. സമ്പന്നരായ ഉപഭോക്താക്കളെ കമ്പനിയിലേക്ക് എളുപ്പത്തില്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന ഇടങ്ങളാണ് കമ്പനി അന്വേഷിക്കുന്നത്.