
ഡല്‍ഹി: ഇന്ത്യയെ സമ്പൂര്‍ണമായും വൈദ്യുതി വാഹനങ്ങള്‍ ഉപയോഗിക്കുന്ന രാജ്യമാക്കി മാറ്റാനുള്ള നീക്കത്തിനിടയിലാണ് 50,000 കോടി രൂപ മുതല്‍മുടക്കില്‍ ലിഥിയം അയണ്‍ ബാറ്ററികള്‍ക്കായി പ്രത്യേക പ്ലാന്റ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഈ വേളയിലാണ് ഓട്ടോമൊബൈല്‍ ഭീമനായ ടെസ്ലയും ചൈനീസ് കമ്പനിയായ കന്റെംപററി ആംപേരക്‌സ് ടെക്ക്‌നോളജി ലിമിറ്റഡും പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
ചൈനയുടെ തന്നെ ഓട്ടോമൊബൈല്‍ ഭീമനായ ബിവൈഡിയാണ് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്ന മറ്റൊരു കമ്പനി. ഇന്ത്യയെ വൈദ്യുത വാഹന വിപണിയുടെ ഹബാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്‍രെ നീക്കത്തിന് പിന്നാലെയാണ് ആഗോള തലത്തില്‍ മറ്റ് കമ്പനികള്‍ ഇന്ത്യയുടെ പുത്തന്‍ ചുവടുവെപ്പുകള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി 50 ജിഗാവാട്ട് അവര്‍ ഫാക്ടറികളാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ അവസാന ടെണ്ടര്‍ ഫെബ്രുവരിയോടെ തയാറാകുമെന്നാണ് സൂചന. 1000 മെഗാവാട്ട് അവര്‍ ബാറ്ററികള്‍ നിര്‍മ്മിക്കുന്നത് വഴി ഒരു മില്യണ്‍ വീടുകള്‍ക്ക് ഒരു മണിക്കൂര്‍ വീതം വൈദ്യുതി നല്‍കാമെന്നും 30,000 വൈദ്യുത കാറുകള്‍ക്കും ഇത് ഘടിപ്പിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ ഇറക്കാന്‍ ടെസ്ലയും നീക്കങ്ങള്‍ നടത്തുകയാണ്. രാജ്യത്തെ വാഹന വിപണി വന്‍ പ്രതിസന്ധി നേരിടുന്ന വേളയിലാണ് ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ സര്‍ക്കാരിനെ സമീപിക്കുന്നത്. വാഹനങ്ങള്‍ക്ക് 18മുതല്‍ 28 ശതമാനം വരെ ജിഎസ്ടി കുറയ്ക്കുന്നതിന് വാഹന നിര്‍മ്മാതാക്കള്‍ ശ്രമിച്ചിരുന്നുവെങ്കിലും വാഹന വിപണിയ്ക്ക് ഉണര്‍വേകാന്‍ ഇതിന് സാധിച്ചിട്ടില്ല. ഇതിനിടെ ബിഎസ് 4 വാഹനങ്ങളുമായി ബന്ധപ്പെട്ട് നടപ്പിലാകാന്‍ പോകുന്ന നിയമത്തെ പറ്റിയും വാഹന നിര്‍മ്മതാക്കള്‍ ആശങ്കയിലാണ്.
ഇതോടെ വൈദ്യുത വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുമെന്നു ഇവര്‍ വ്യക്തമാക്കുന്നു. ജിഎസ്ടിയില്‍ കാര്യമായ കുറവ് വരുത്തണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും മേഖല നേരിടുന്ന നഷ്ടങ്ങളില്‍ നിന്നും രക്ഷപെടുത്തുന്നതിന് ഉത്തേജനം പകരുന്ന നടപടികള്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും നിര്‍മ്മതാക്കള്‍ പറയുന്നു.
മാത്രല്ല ജിഎസ്ടിയ്ക്ക് പുറമേ ഇപ്പോള്‍ സെസ് ചുമത്തുന്നത് വാഹനങ്ങളുടെ നികുതി അമിതമായി വര്‍ധിക്കുന്നതിന് കാരണമാകുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വാഹന വിപണി ഇടിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ട് ലക്ഷം തൊഴിലുകള്‍ വെട്ടിക്കുറച്ചുവെന്നും ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡിലേഴ്സ് അസോസിയേഷന്‍ അറിയിച്ചു.