കോവിഡില്‍ ഇന്ത്യയില്‍ നിന്നുള്ള വസ്ത്ര കയറ്റുമതി കുറഞ്ഞു; 73 ശതമാനം ഇടിവ് രേഖപ്പെടുത്തി

June 17, 2020 |
|
News

                  കോവിഡില്‍ ഇന്ത്യയില്‍ നിന്നുള്ള വസ്ത്ര കയറ്റുമതി കുറഞ്ഞു; 73 ശതമാനം ഇടിവ് രേഖപ്പെടുത്തി

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കുള്ള വസ്ത്ര കയറ്റുമതി കുത്തനെ ഇടിഞ്ഞു. ഏപ്രില്‍ മെയ് മാസങ്ങളില്‍ 73 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫാക്ടറികള്‍ അടച്ചതും ഗതാഗതം തടസ്സപ്പെട്ടതുമാണ് പ്രധാന കാരണം. ഇന്ത്യയില്‍ നിന്നുള്ള വസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ ഓര്‍ഡറുകള്‍ വേണ്ടെന്ന് വയ്ക്കുന്നതാണ് പ്രധാന പ്രശ്‌നം.

വാണിജ്യ-വ്യാപാര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഏപ്രില്‍ മെയ് മാസങ്ങളില്‍ ആകെ 1.63 ബില്യണ്‍ ഡോളറിന്റെ വസ്ത്ര-ചെരുപ്പ് കയറ്റുമതിയാണ് നടന്നത്. 6.07 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നടന്നത്. വസ്ത്ര കയറ്റുമതി 68 ശതമാനം ഇടിഞ്ഞ് 991 ദശലക്ഷം ഡോളറിലെത്തി. ചെരുപ്പ് കയറ്റുമതി 78 ശതമാനം ഇടിഞ്ഞ് 643 ദശലക്ഷം ഡോളറിലേക്ക് ഇടിഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved