വില നിയന്ത്രണത്തിന് ആന്ധ്രയെ കണ്ടുപഠിക്കണം; വിപണി വിലകുറയും വരെ കിലോയ്ക്ക് 25 രൂപയ്ക്ക് എല്ലാവര്‍ക്കും ഉള്ളി

December 11, 2019 |
|
News

                  വില നിയന്ത്രണത്തിന് ആന്ധ്രയെ കണ്ടുപഠിക്കണം; വിപണി വിലകുറയും വരെ കിലോയ്ക്ക് 25 രൂപയ്ക്ക്  എല്ലാവര്‍ക്കും ഉള്ളി

ഹൈദരാബാദ്: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഉള്ളിയ്ക്ക് തീവില ഈടാക്കുമ്പോള്‍ മാതൃകയായി ഒരു സംസ്ഥാനം.ജഗന്‍മോഹന്‍ റെഡ്ഡിയുടെ ആന്ധ്രപ്രദേശ് സര്‍ക്കാരാണ് 160 രൂപ വിലയുള്ള ഉള്ളി കിലോയ്ക്ക് 25 രൂപ നിരക്കില്‍ വില്‍ക്കുന്നത്. ഇതിനായി 101 റിതുബസാറുകള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ആന്ധ്ര മാത്രമാണ് ഇത്രയും കുറഞ്ഞ വിലയ്ക്ക് ഉള്ളി വില്‍ക്കുന്നത്.ഉള്ളി വില കുത്തനെ കൂടിയ സാഹചര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്ത് വന്നിരുന്നു.

എന്നാല്‍ ജനങ്ങളെ ഈ ദുരിതത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍ ഉടനടി തീരുമാനമെടുക്കുകയായിരുന്നു. എന്തുവന്നാലും വിപണിയില്‍ വില കുറയുംവരെ റിതു ബസാറുകളിലൂടെ 25 രൂപ നിരക്കില്‍ ഉള്ളി നല്‍കുമെന്നും നഷ്ടം സംഭവിച്ചാല്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി ജഗ്ഗ്‌മോഹന്‍ റെഡ്ഢി വ്യക്തമാക്കി. കഴിഞ്ഞ ദിവസം വില കുറച്ച് ഉള്ളി വിറ്റിരുന്ന ആന്ധ്രയിലെ ഔട്ട്‌ലെറ്റില്‍ തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ മരിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്ക് പത്ത് വര്‍ഷം മുമ്പ് ഹൃദയാഘാതം വന്നിരുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഉള്ളി മിതമായ നിരക്കില്‍ ലഭ്യമാക്കാനുള്ള തീരുമാനം വന്നതോടെ സ്റ്റാളുകളില്‍ തിക്കുംതിരക്കും നിയന്ത്രണവിധേയമായിട്ടുണ്ട്. ആന്ധ്ര 38496 ക്വിന്റല്‍ ഉള്ളിയാണ് ഇതുവരെ സംഭരിച്ചിരിക്കുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved