
യാത്രാ വിമാന രംഗത്ത് അത്ഭുതം സൃഷ്ടിച്ച ബോയിങ് 747 ജംബോ ജെറ്റ് മോഡല്‍ പിറന്നു വീണത് ഫെബ്രുവരി 9, 1969 ല്‍ ബോയിങിന്റെ വാഷിങ്ടണ്‍ എവററ്റ് ഫാക്ടറിയില്‍ ആയിരുന്നു. അന്ന് നിലവില്‍ ഇരുന്ന ഏറ്റവും വലിയ വിമാനമായിരുന്ന 6001 ന്റെ ഇരട്ടി വലിപ്പം ഉള്ള 747 ഡിസൈന്‍ ചെയ്തത് ജോ സട്ടര്‍ എന്ന പ്രശസ്തനായ എഞ്ചിനീയറുടെ ടീമായിരുന്നു. ഈ വിമാനം നഷ്ടത്തിലേക്ക് കൂപ്പു കുത്തുകയായിരുന്ന ബോയിങ് വിമാനകമ്പനിക്ക് വഴിയൊരുക്കി. ഈ വിമാനം ദീര്‍ഘദൂര യാത്രയില്‍ വിപ്ലവകരമായ മാറ്റം വരുത്തി. 1800 എഞ്ചിനീയര്‍മാരും അമ്പതിനായിരം സാങ്കേതിക വിധഗ്ധരും രണ്ടര വര്‍ഷം കൊണ്ടാണ് ഇരട്ടി വേഗതയില്‍ രാപ്പകല്‍ അദ്ധ്വാനിച്ചാണ് അക്കാലത്ത് അചിന്ത്യം എന്ന് കരുതിയ വിമാനം യാതാര്‍ത്ഥ്യമാക്കിയത്.
ഈ വിമാനം അമേരിക്കയുടെ അഭിമാനമായ നഷ്ടത്തിലേക്ക് കൂപ്പു കുത്തി അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന പാന്‍ആം എയര്‍വേഴ്‌സിനെ പ്രതിസന്ധി മറി കടക്കാന്‍ സഹായിച്ചു. വലിയ വിമാനങ്ങള്‍ കുറഞ്ഞ നിരക്കുകള്‍ യാത്രക്കാര്‍ക്ക് നല്‍കുന്നത്് മൂലം അമേരിക്കയില്‍ വിമാനയാത്രക്കാരുടെ എണ്ണം പതിന്മടങ് വര്‍ധിക്കാന്‍ ഈ വിമാനം വഴി തുറന്നു. ഇതേ ഡിസൈനില്‍ ബോയിങ് അഞ്ചിരട്ടി വലിപ്പത്തിലുള്ള കാര്‍ഗോ വിമാനവും നിര്‍മിച്ചു. ഇതും എയര്‍കാര്‍ഗോ താരതമ്യേന ചിലവ് കുറഞ്ഞതാക്കി എളുപ്പത്തില്‍ ലക്ഷ്യത്തില്‍ എത്തിക്കുന്നത് കൊണ്ട് കാര്‍ഷിക ഉല്‍പ്പന്നങ്ങളും ഭക്ഷ്യഉല്‍പ്പന്നങ്ങളും ഉള്‍പ്പെട്ട മേഖലയ്ക്ക് വന്‍ കുതിപ്പ് നല്‍കി.
ഈ വിമാനത്തിന് 225 അടി നീളവും ടെയിലിന് ആറു നില കെട്ടിടത്തിന്റെ ഉയരവും ഉണ്ടായിരുന്നു. ചിറകുകള്‍ക്ക് ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിന്റെ വലിപ്പവും ഉണ്ടായിരുന്നു. ഇതൊക്കെ ചെറുവിമാനങ്ങള്‍ മാത്രം ഉണ്ടായിരുന്ന അക്കാലത്തെ അത്ഭുതമായിരുന്നു. ഈ വിമാനത്തിന്റെ സുരക്ഷയെ സംബന്ധിച്ച് വളരെയേറെ ആശങ്കകള്‍ ഉണ്ടായിരുന്നു. ജനുവരി 21, 1970ല്‍ ആദ്യയാത്ര ന്യൂയോര്‍ക്കില്‍ നിന്ന് ലണ്ടനിലേക്ക് ഷെഡ്യൂള്‍ ചെയ്തിരുന്നുവെങ്കിലും വിമാനത്തിന്റെ ഒരു എഞ്ചിന് തീ പിടിച്ചതിനാല്‍ വേറെയൊരു 747 തന്നെ പകരമായി യാത്രക്കാരെ കയറ്റി ആറു മണിക്കൂര്‍ വൈകി ജനുവരി 22 നാണ് യാത്ര പുറപ്പെട്ട് എത്തിച്ചേര്‍ന്നത്. ഇത് ടൈറ്റാനിക്കിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തിയ ആദ്യ വിമനയാത്ര ആയി ചിത്രീകരിക്കപ്പെട്ടു.
അന്നു മുതല്‍ വിമാനങ്ങള്‍ വലിപ്പമേറിയവയും സുരക്ഷയോടെ ഭൂഗണ്ഡാനന്തര യാത്രകള്‍ക്ക് ഉപയോഗിക്കുന്നതുമായ ഡിസൈനുകള്‍ അവലംബിച്ചു. ഇവയെല്ലാം വിമാന യാത്രക്കാരുടെ എണ്ണം ശതക്കോടികള്‍ ആക്കി വര്‍ധിപ്പിച്ചു. ഈ അത്ഭുതത്തിന്റെ സൃഷ്ട്ട്ടാവായ ജോ സട്ടര്‍ വിമാനനിര്‍മ്മാണ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധനായ എഞ്ചിനീയര്‍ ആയിരുന്നു. ചരിത്രത്തില്‍ ഏറ്റവുമധികം യാത്രാവിമാനങ്ങള്‍ ഉണ്ടാക്കിയ കമ്പനിയായി ബോയിങിനെ ലാഭകുതിപ്പിലേക്കെത്തിച്ച് കൊണ്ട് 2016 ല്‍ 95ാം വയസ്സില്‍ മരിക്കുന്നത് വരെ വിമാന വ്യവസായത്തിലെ ഭീഷ്മാചാര്യനായി തുടര്‍ന്നു.