
യൂബറിനും കരീമിനെയും വെല്ലാന്‍ പശ്ചിമേഷ്യയില്‍ യൂറോപ്യന്‍ കാര്‍ ബുക്കിംഗ് ഓണ്‍ലൈന്‍ സര്‍വീസായ ടാലിക്‌സോ എത്തുമെന്ന് റിപ്പോര്‍ട്ട്. പശ്ചിമേഷ്യയില്‍ കമ്പനി കൂടുതല്‍ വിണി മൂല്യമാണ് ഇതിനകം ലക്ഷ്യം വെക്കുന്നത്. പശ്ചിമേഷ്യയില്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പറ്റുമെന്നാണ് കമ്പനി കരുതുന്നത്. അതേസമയം 2012 ബെര്‍ലിനില്‍ സ്ഥാപിതമായ കമ്പനി മിഡില്‍ ഈസ്റ്റിലെ വിവിധ നഗരങ്ങളില്‍ ഇതിനകം ഓണ്‍ലൈന്‍ അധിഷ്ടിത സര്‍വീസ് നടത്തുന്നുണ്ട്.ഔപചാരികമായ യാത്രകള്‍ക്കാണ് കമ്പനി പ്രധാനമായും പരിഗണന നല്‍കുന്നതെന്നാണ് കമ്പനിയുടെ പ്രധാന വിശദീകരണം.
മിഡില്‍ ഈസ്റ്റ് നഗരങ്ങായ കുവൈത്ത് സിറ്റി, അമ്മാന്‍, ദോഹ, റിയാദ്, മക്ക, മീദന, ഷാര്‍ജ, മസ്‌ക്കറ്റ്, അബുദാബി എന്നീ നഗരങ്ങളിലാണ് ടാലിക്‌സോ പ്രധാനമായും സര്‍വീസ് നടത്തുന്നത്. അതേസമയം കമ്പനിയുടെ നിക്ഷേപത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. 12.27 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് കമ്പനി ഇപ്പോള്‍ സമാഹരിച്ചതെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ജര്‍മ്മന്‍ റെയില്‍വെ കമ്പനിയായ ഡെച്ച് ബെന്‍, അമ്മാന്‍ ഗ്രൂപ്പ്, തുടങ്ങിയ പ്രമുഖരാണ് നിക്ഷേപകരായി എത്തിയിട്ടുള്ളത്. പ്രാദേശിക നിക്ഷേപകരെ ലക്ഷ്യമിട്ടുള്ള പദ്ധതികളും കമ്പനി ഇപ്പോള്‍ ആലോചിച്ച് വരുന്നുണ്ട്.