
ഉള്ളിവിലയില്‍ കാര്യമായ ഭേദഗതികള്‍ ഇതുവരെ വിപണിയില് രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ജനുവരി പകുതിയോടെ ഉള്ളിവില ഇരുപത് രൂപയിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഉള്ളി വിളവെടുപ്പ് ആരംഭിക്കാനിരിക്കുന്നതാണ് വിപണിയിലെ പ്രതീക്ഷ.വിളവെടുപ്പ് ആരംഭിച്ചാല്‍ തീവിലയുള്ള ഉള്ളി സാധാരണ വിലനിലവാരത്തിലേക്ക് തിരിച്ചെത്തും.കാര്‍ഷികോത്പ്പാദന വിപണന സമിതി അധ്യക്ഷന്‍ ജെയ്ദത്ത സീതാറാം ഹോല്‍ക്കറാണ് ഉള്ളിവില കുറയുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വന്‍ വില കൊടുക്കേണ്ടിവരുമെന്നാണ് വിവരം. ഉള്ളി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വന്‍തോതിലാണ് വര്‍ധിച്ചിരിക്കുന്നത്.
സാധാരണയായി ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഉള്ളി രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ കനത്ത മഴയിലും കാറ്റിലും ഖാരിഫ് വിളകളില്‍ നേരിട്ട നാശമാണ് രാജ്യത്ത് ഉള്ളിക്ഷാമം ഉണ്ടാക്കിയത്. ഉള്ളിയുടെ കയറ്റുമതി നിയന്ത്രിച്ചും മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തും വില നിയന്ത്രിക്കാനുള്ള ശ്രമം ഫലം കണ്ടില്ല.നിലവില്‍ 150 രൂപയാണ് വിവിധ വിപണിയില്‍ ഉള്ളിയ്ക്ക് ഈടാക്കുന്നത്. ചെറിയ ഉള്ളിയും വെള്ളുള്ളിയ്ക്കും ഇപ്പോഴും വന്‍വില തന്നെ തുടരുകയാണ്. വിലവര്‍ധനവും ക്ഷാമവും രൂക്ഷമായ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും ഉള്ളിക്കൊള്ളയും പതിവായിരുന്നു.