ഏഷ്യന്‍ അത്ഭുതമായി വിയറ്റ്‌നാം സമ്പദ് വ്യവസ്ഥ; മറ്റ് രാജ്യങ്ങള്‍ അറിയണം ഈ മാതൃക; വിജയഗാഥ ഇങ്ങനെ

October 16, 2020 |
|
News

                  ഏഷ്യന്‍ അത്ഭുതമായി വിയറ്റ്‌നാം സമ്പദ് വ്യവസ്ഥ; മറ്റ് രാജ്യങ്ങള്‍ അറിയണം ഈ മാതൃക; വിജയഗാഥ ഇങ്ങനെ

കൊവിഡ് -19 ന്റെ ആദ്യ കേസ് ചൈന പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍, വിയറ്റ്‌നാം 100 മില്യണ്‍ പൗരന്മാരിലെ രോഗ ബാധിതരെയും അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെയും കണ്ടെത്തി. ഇത്തരത്തിലുള്ള ദ്രുതഗതിയിലുള്ള ഇടപെടല്‍ വിയറ്റ്‌നാമിലെ കൊവിഡ് ബാധിത മരണനിരക്ക് ലോകത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലെത്താന്‍ സഹായിച്ചു. ഒരു മില്യണില്‍ ഒരാള്‍ എന്ന നിലയിലാണ് വിയറ്റ്‌നാമിലെ കൊവിഡ് മരണ നിരക്ക്.

വൈറസ് വ്യാപനം തടയാന്‍ കഴിഞ്ഞതോടെ വിയറ്റ്‌നാമിലെ ബിസിനസുകള്‍ വീണ്ടും തുറക്കാന്‍ അനുവദിച്ചു. ഇതോടെ വിയറ്റ്‌നാം ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി മാറി. വിയറ്റ്‌നാം 3% വാര്‍ഷിക വേഗതയിലാണ് വളരുന്നത്. ആഗോള വ്യാപാരത്തില്‍ തകര്‍ച്ചയുണ്ടായിട്ടും റെക്കോര്‍ഡ് വ്യാപാര മിച്ചമാണ് രാജ്യത്തെ വളര്‍ച്ചയെ നയിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വളര്‍ച്ച കൈവരിച്ച 'ഏഷ്യന്‍ അത്ഭുതങ്ങള്‍' ആണ് ജപ്പാന്‍, തായ്വാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍. ഏറ്റവും സമീപകാലത്ത് ചൈനയും കയറ്റുമതിയിലും പവര്‍ഹൌസുകളും നിര്‍മ്മിച്ച് ദാരിദ്ര്യത്തില്‍ നിന്ന് സ്വയം ഉയര്‍ന്നു. ഇപ്പോള്‍, വിയറ്റ്‌നാം അതേ പാതയാണ് പിന്തുടരുന്നത്, പക്ഷേ വളരെ ബുദ്ധിമുട്ടുള്ള ഒരു യുഗമാണിത്.

വര്‍ദ്ധിച്ചുവരുന്ന വ്യാപാരവും നിക്ഷേപ പ്രവാഹങ്ങളും ഉള്ള ദ്രുതഗതിയിലുള്ള ആഗോളവല്‍ക്കരണത്തിന്റെ യുഗം അവസാനിച്ചു. ലോകമെമ്പാടും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാണ്. യഥാര്‍ത്ഥ ഏഷ്യന്‍ അത്ഭുതങ്ങളുമായി താരതമ്യപ്പെടുത്താവുന്ന ഒരു ചരിത്രമല്ല വിയറ്റ്‌നാമിന്റേത് എങ്കിലും തുടര്‍ച്ചയായ അഞ്ച് പതിറ്റാണ്ടുകളായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യമാണിത്. പ്രധാനമായും കയറ്റുമതി ഉല്‍പാദനമാണ്. കയറ്റുമതി വളര്‍ച്ച ശരാശരി 20 ശതമാനത്തോളമാണ്. ഇക്കാലത്ത് വളര്‍ന്നുവരുന്ന രാജ്യങ്ങളുടെ ശരാശരിയുടെ ഇരട്ടിയാണ്. മൂന്ന് പതിറ്റാണ്ടായി വിയറ്റ്‌നാം സമാനമായ വേഗത നിലനിര്‍ത്തുന്നു. 2010 കളില്‍ ആഗോള വ്യാപാരം ഇടിഞ്ഞപ്പോള്‍ പോലും, വിയറ്റ്‌നാമിന്റെ കയറ്റുമതി പ്രതിവര്‍ഷം 16% വര്‍ദ്ധിച്ചു, ഇത് വളര്‍ന്നു വരുന്ന ലോക ശരാശരിയുടെ മൂന്നിരട്ടിയാണ്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, വിയറ്റ്‌നാമിന്റെ ശരാശരി വരുമാനം അഞ്ചിരട്ടിയായി 3,000 ഡോളറായി ഉയര്‍ന്നു. ഇത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ മറികടക്കുന്ന ഒന്നാണ്. വിയറ്റ്‌നാമിന്റെ വികസന ഘട്ടത്തില്‍ രാജ്യത്തെ ദാരിദ്ര്യത്തില്‍ കഴിയുന്ന ജനസംഖ്യയുടെ പങ്ക് വളരെ കുറവാണ്. അടിസ്ഥാന സൌകര്യങ്ങളുടെ ഗുണനിലവാരം അസാധാരണമാംവിധം ഉയര്‍ന്നതാണ്.

കുറഞ്ഞ വേതനം തേടി ചൈന വിട്ടുപോകുന്ന കയറ്റുമതി നിര്‍മ്മാതാക്കളുടെ പ്രിയപ്പെട്ട സ്ഥലമായി വിയറ്റ്‌നാം മാറി. അടുത്ത ദശകങ്ങളില്‍ കുത്തനെ വര്‍ധനവുണ്ടായിട്ടും, വേതനം ഇപ്പോഴും ചൈനയുടേതിന്റെ പകുതിയാണ്, കൂടാതെ തൊഴിലാളികള്‍ നല്ല വിദ്യാഭ്യാസമുള്ളവരാണ്.

ലോകമെമ്പാടുമുള്ള വളര്‍ച്ച മന്ദഗതിയിലായ ഈ സമയത്ത് വിയറ്റ്‌നാമിന് അത്ഭുത പാതയില്‍ തുടരാന്‍ കഴിയുമോ എന്നതാണ് ചോദ്യം. ഒരുപക്ഷേ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, ഒരു രാജ്യവും ആഗോള കയറ്റുമതിയുടെ പങ്ക് വിയറ്റ്‌നാമിനേക്കാള്‍ വര്‍ദ്ധിപ്പിച്ചിട്ടില്ല. സ്വന്തം തൊഴില്‍ പ്രായത്തിലുള്ള ജനസംഖ്യാ വളര്‍ച്ച മന്ദഗതിയിലാണെങ്കിലും, മിക്ക വിയറ്റ്‌നാമികളും ഇപ്പോഴും ഗ്രാമപ്രദേശങ്ങളിലാണ് താമസിക്കുന്നത്, അതിനാല്‍ തൊഴിലാളികളെ നഗര ഫാക്ടറി ജോലികളിലേക്ക് മാറ്റുന്നതിലൂടെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച തുടരാം.

Related Articles

© 2024 Financial Views. All Rights Reserved