
ബെംഗളുരു: ബെംഗളുരു റെയില്‍വേ ഡിവിഷനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരില്‍ നിന്ന് ഈടാക്കിയ പിഴത്തുക 25 കോടിരൂപ. 10 മാസത്തെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. 459167 യാത്രികരില്‍ നിന്നാണ് ഈതുക റെയില്‍വേക്ക് ലഭിച്ചത്. കഴിഞ്ഞ വര്ഞഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേസുകളുടെ എണ്ണവും പിഴയും വളരെ ഉയര്‍ന്നതാണെന്ന് ബെംഗളുരു റെയില്‍വേ ഡിവിഷന്‍ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ എഎന്‍ കൃഷ്ണ റെഡ്ഡി പറഞ്ഞു.
ഈ വര്‍ഷം 23873 കേസുകള്‍ വര്‍ധിച്ചിട്ടുണട്. പിഴഇനത്തില്‍ മൂന്ന് കോടിരൂപ വര്‍ധിച്ചു. പ്ലാറ്റ്‌ഫോം ടിക്കറ്റില്ലാത്തവരില്‍ നിന്ന് ഈടാക്കിയ പിഴയും ഇതിലുള്‍പ്പെടുന്നു. പത്ത് രൂപയുടെ പ്ലാറ്റ്‌ഫോം ടിക്കറ്റ് ഇല്ലാത്തവരില്‍ നിന്ന് 260 രൂപയാണ് പിഴ ഈടാക്കുന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടിക്കാനായി 17 പ്രത്യേക പരിശോധനകളാണ് നടത്തിയത്. സീസണ്‍ ടിക്കറ്റില്‍ കൃത്രിമം കാണിച്ച വിദ്യാര്‍ത്ഥികളും പിടിയിലായവരില്‍പ്പെടുന്നു. കാലാവധി തീര്‍ന്ന ടിക്കറ്റുകളുമായി യാത്ര ചെയ്തവര്‍ ,സീസണ്‍ ടിക്കറ്റുമായി അനുവാദമില്ലാത്ത കോച്ചുകളില്‍ കയറിയവര്‍ എന്നിവരില്‍ നിന്നൊക്കെയാണ് പിഴത്തുക ഈടാക്കിയത്.