
പുതുവര്‍ഷവും തൊഴില്‍മേഖലയില്‍ ഇപ്പോഴും കനത്ത ഇടിവാണ് നേരിടുന്നതെന്ന വാര്‍ത്തകളാണ് വരുന്നത്. ജനുവരിയില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 7.16% എന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ഡിസംബറില്‍ 7.6 % ത്തില്‍ നിന്ന് ഇത്തവണ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി (സിഎംഐഇ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നിരുന്നാലും, നഗരത്തിലെ തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി ഉയര്‍ന്നു, ഇത് 2019 ഡിസംബറില്‍ രേഖപ്പെടുത്തിയ 9 ശതമാനത്തിനേക്കാള്‍ കൂടുതലാണ്. 2020 ജനുവരിയില്‍ അവസാനിച്ച 12 മാസത്തെ മൊത്തത്തിലുള്ള പ്രതിമാസ തൊഴിലില്ലായ്മാ നിരക്ക് 7.4 % ആണ്.
തൊഴിലില്ലായ്മാ നിരക്ക് 2019 ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളില്‍ എട്ട് ശതമാനത്തിന് മുകളില്‍ എത്തിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ മുതല്‍ നിരക്ക് കുറയാന്‍ തുടങ്ങി. നിരക്ക് എട്ട് ശതമാനത്തില്‍ താഴെയെത്തി. എന്നാല്‍ ഇത് 7 ശതമാനത്തില്‍ കൂടുതലാണ്. തൊഴിലില്ലായ്മ 12 മാസ കാലയളവിലെ നിരക്ക് ഏകദേശം 7.4% ഉയര്‍ന്നതാണെങ്കിലും, 2017 പകുതി മുതല്‍ കണക്കാക്കുകമ്പോള്‍ തൊഴിലില്ലായ്മ നിരക്ക് അത്ര ഉയരത്തിലല്ല. ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് 2019 ഒക്ടോബറില്‍ 8 ശതമാനത്തില്‍ നിന്ന് 2019 ഡിസംബറില്‍ 6.9 ശതമാനമായും 2020 ജനുവരിയില്‍ 6 ശതമാനമായും കുറഞ്ഞിട്ടുണ്ട്. 9.7% ആണ് ജനുവരിയിലെ നഗര തൊഴിലില്ലായ്മാ നിരക്ക്. 2019 ഓഗസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 9.71% വരെ തൊഴിലില്ലായ്മ നിരക്ക് എത്തിയിരുന്നു. തൊഴിലില്ലായ്മാ നിരക്കിന്റെ പ്രതിമാസ വ്യതിയാനങ്ങളില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്, അതോടൊപ്പം ഗ്രാമ-നഗര തൊഴിലില്ലായ്മാ നിരക്കുകള്‍ തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുകയും ചെയ്തു.