ലോകത്തില്‍ ഏറ്റവും കൂടുതല്‍ സമ്പത്ത് ഉള്ള രാജ്യം യുഎസ്, ആറാം സ്ഥാനം ഇന്ത്യക്ക്

February 26, 2020 |
|
News

                  ലോകത്തില്‍ ഏറ്റവും കൂടുതല്‍ സമ്പത്ത് ഉള്ള രാജ്യം യുഎസ്, ആറാം സ്ഥാനം ഇന്ത്യക്ക്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ള രാജ്യം അമേരിക്ക തന്നെ. ആകെ സമ്പത്ത് 106 ട്രില്യണ്‍ ഡോളറാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ആറാം സ്ഥാനം ഇന്ത്യക്കുണ്ടെന്നാണ് ക്രെഡിറ്റ് സ്യൂസ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. 2019ലെ ആഗോള സമ്പത്ത് റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ മൊത്തം പണം 360.6 ട്രില്യണ്‍ ഡോളറാണ്.

ലോകത്തിലെ മൊത്തം ആസ്തിയുടെ മുപ്പത് ശതമാനവും അമേരിക്കയുടെ കൈകളിലാണെന്ന് ഇത് വ്യക്തമാക്കുന്നു.8.6 ട്രില്യണ്‍ ഡോളര്‍ ആസ്തിയുള്ള കാനഡയാണ് ഏഴാം സ്ഥാനത്തുള്ളത്. എട്ടാം സ്ഥാനത്തുള്ളത് സൗത്ത് കൊറിയയാണ് 7.3 ട്രില്യണ്‍ ഡോളറാണ് സൗത്ത് കൊറിയയുടെ ആസ്തി. ഓസ്ട്രേലിയയും സ്വിറ്റ്‌സര്‍ലന്‍ഡുമാണ് ഒന്‍പതും പത്തും സ്ഥാനത്തുള്ളത്. ഇവരുടെ ആസ്തി യഥാക്രമം 7.2 ട്രില്യണ്‍ ഡോളറും 3.9 ട്രില്യണ്‍ ഡോളറുമാണ്.

 

Related Articles

© 2025 Financial Views. All Rights Reserved