
ലണ്ടന്‍: ആഗോള തലത്തിലെ 200 പ്രമുഖ കമ്പനികള്‍ക്ക് കാലാവസ്ഥാ വ്യതിയാനം മൂലം 1,000 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ പ്രമുഖ കമ്പനികള്‍ക്കെല്ലാം ഈ നഷ്ടം നേരിടേണ്ടി വരുമൈന്നാണ് പഠന റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. സിഡിപി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് 200 കമ്പനികള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കനത്ത നഷ്ടം നേരിടുമെന്ന സൂചന നല്‍കുന്നത്.
കാലാവസ്ഥാ വ്യതിയാനവും, പരിസ്ഥിതി പ്രശ്‌നങ്ങളും കാരണം കമ്പനികള്‍ക്ക് ഭീമമായ തുക നഷ്ട പരിഹാരമായി നല്‍കേണ്ടി വരുമെന്നും റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. ആഗോള ടെക് ഭീമന്‍മാരും, ഇലക്ട്രോണിക്‌സ് ഭീമന്‍മാരുടെയും നഷ്ടം പെരുകുമെന്നാണ് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഡിപിയുടെ പഠന റിപ്പോര്‍ട്ടിലൂടെ പറയുന്നത്.
ആഗോള തലത്തിലെ ഭീമന്‍ കമ്പനികളെ ഉള്‍പ്പെടുത്തിയാണ് സിഡിപി പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 215 കമ്പനികളെ പഠനത്തിന്റെ സാമ്പിളിനായി തിരഞ്ഞെടുത്തെന്നാണ് റിപ്പോര്‍ട്ട്.