
ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന മദ്യമാണ് 'ബൈജ്യൂ'. കാരണം ചൈനാക്കാരുടെ കൂടി ഇഷ്ടബ്രാന്റാണിത്. 2017ല്‍ മാത്രം 10.8 ബില്യണ്‍ ലിറ്ററുകളാണ് ബൈജ്യു വിറ്റുപോയത്. ഇന്റര്‍നാഷനല്‍ വൈന്‍സ് ആന്റ് സ്പിരിറ്റ് റെക്കോര്‍ഡിലാണ് ഈ വിവരമുള്ളത്. എന്നാല്‍ ഇന്ത്യന്‍ വിപണികളില്‍ ഇത് ലഭ്യമല്ലാത്തതിനാല്‍ രുചി അറിഞ്ഞവര്‍ വിരളമായിരിക്കും. സോയ സോസും വിനാഗിരിയും നാച്ചുറല്‍ യീസ്റ്റുമൊക്കെ ഉപയോഗിച്ച് വാറ്റുന്ന ബൈജ്യു മികച്ച മദ്യമാണ്.
എന്നാല്‍ ബൈജ്യുവിന് വേണ്ടി ഇനി ഇന്ത്യക്കാര്‍ അധികം കാത്തിരിക്കേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലെ മദ്യവിതരണ കമ്പനി 'വി ബേവാ' ബൈജ്യുവിനെ ഇവിടെയെത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബൈജ്യുവിന്റെ ജ്യാങ്‌ഷോബോയ് എന്ന നാല്‍പത് ശതമാനം വീര്യമുള്ള ബ്രാന്റാണ് ആദ്യം ഇന്ത്യയിലെത്തുക. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇത് സംഭവിക്കും. ദില്ലി,മുംബൈ,ബംഗളുരു നഗരങ്ങളിലെ ഔട്ട്‌ലെറ്റുകളിലാണ് ലഭ്യമാകുക.രണ്ടാംഘട്ടങ്ങളില്‍ പൂനെ,ചെന്നൈ നഗരങ്ങളിലും ഈ ബ്രാന്റ് ലഭ്യമാകും. അതേസമയം കേരളത്തിലേക്ക് ഉടന്‍ വരവുണ്ടാകില്ലെന്നാണ് വിവരം. അതേസമയം ഇന്ത്യന്‍ വിപണിയില്‍ എത്ര വിലയാണ് എന്ന കാര്യം വിതരണ കമ്പനി പുറത്തുവിട്ടിട്ടില്ല.