ലോകത്തെ ഏറ്റവും ചെലവേറിയ നഗരമായി ഇസ്രായേലിലെ ടെല്‍ അവീവ്

December 02, 2021 |
|
News

                  ലോകത്തെ ഏറ്റവും ചെലവേറിയ നഗരമായി ഇസ്രായേലിലെ ടെല്‍ അവീവ്

ലോകത്തെ ഏറ്റവും ചെലവേറിയ നഗരമായി ഇസ്രായേലിലെ ടെല്‍ അവീവ്. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യുണീറ്റിന്റെ (ഇഐയു) ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ജീവിതച്ചെലവിന്റെ കാര്യത്തില്‍ ടെല്‍ അവീവ് ഒന്നാമത് എത്തിയത്. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിനെയാണ് ഇസ്രായേലി നഗരം പിന്തള്ളിയത്. സിംഗപ്പൂരിനൊപ്പം രണ്ടാം സ്ഥാനത്താണ് പാരീസ് ഇപ്പോള്‍. കഴിഞ്ഞ വര്‍ഷം പാരീസും സൂറിച്ചുമായിരുന്നു പട്ടികയില്‍ ആദ്യം.

ഇസ്രായേല്‍ കറന്‍സി ഷെക്കേല്‍ ഡോളറിനെതിരെ കരുത്താര്‍ജിച്ചതും ഉത്പന്നങ്ങളുടെയും ഗതാഗതാഗത മാര്‍ഗങ്ങളുടെയും അടക്കം വില ഉയര്‍ന്നതുമാണ് ടെല്‍ അവീവിനെ ആദ്യമായി പട്ടികയില്‍ ഒന്നാമത് എത്തിച്ചത്. സൂറിച്ച്, ഹോങ്കോങ്, ന്യൂയോര്‍ക്ക്, ജനീവ, കോപ്പന്‍ഹേഗന്‍, ലോസ് ഏഞ്ചലസ്, ഒസാക്ക എന്നിവയാണ് കോസ്റ്റ് ഓഫ് ലിവിങ് ഇന്‍ഡെക്സില്‍ ആദ്യം ഇടം പിടിച്ച മറ്റുരാജ്യങ്ങള്‍.

യുഎസ് ഡോളറിനെ അടിസ്ഥാനമാക്കി 173 രാജ്യങ്ങളിലെ സാധന-സേവനങ്ങളുടെ വില പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്. സിറിയയുടെ തലസ്ഥാനമായ ദാമാസ്‌കസ് ആണ് ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ നഗരം. കഴിഞ്ഞ വര്‍ഷത്തെ സ്ഥാനം ദമാസ്‌കസ് നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എല്ലാ നഗരങ്ങളിലും സാധന- സേവനങ്ങളുടെ വില പ്രാദേശിക കറന്‍സികളില്‍ 3.5 ശതമാനത്തോളം ഉയര്‍ന്നെന്ന് ഇഐയു വിലയിരുത്തി.

Read more topics: # City,

Related Articles

© 2025 Financial Views. All Rights Reserved