
രാജ്യത്തെ ബാങ്കിങ് മേഖല വലിയ പ്രതിസന്ധി അഭിമുഖീരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ രജനീഷ് കുമാര്‍. ബാങ്കിങ് മേഖല പണമൊഴിക്കില്‍ അപര്യപ്താത നേരിടേണ്ടി വരുന്ന സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യവും, സാമ്പത്തിക വെല്ലുവിളിയുമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെടാന്‍ കാരണം. ആഗോള സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ് ഇന്ത്യയെന്നും, ആഗോള തലത്തില്‍ രൂപപ്പെട്ട പ്രതിസന്ധികളില്‍ നിന്ന് ഇന്ത്യക്ക് മാറി നില്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്ബിഐ പണച്ചുരുക്കെത്ത നേരിടേണ്ടി വന്നിട്ടില്ലെന്നും, ബാങ്ക് വളര്‍ച്ചയിലാണെന്നും അദ്ദഹം വ്യക്തമാക്കി. വായ്പാ ശേഷിയെ വളര്‍ത്തിയെടുക്കുക ഇപ്പോഴത്തെ സാഹചര്യത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വാഹന വിപണിയില്‍ നേരിട്ട മാന്ദ്യം ആഗോള തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി മൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കുമായി ബന്ധപ്പെട്ട കണക്കുകളിലെ ഇടിവ് മാന്ദ്യത്തിന്റെ സൂചനയായി കണക്കാക്കാനാവില്ലെന്നും അദ്ദഹം ചൂണ്ടിക്കാട്ടി.