കഴിഞ്ഞ വര്‍ഷം 50 ശതമാനത്തിലധികം വരുമാനം നല്‍കിയ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളെ അറിയാം

January 04, 2021 |
|
News

                  കഴിഞ്ഞ വര്‍ഷം 50 ശതമാനത്തിലധികം വരുമാനം നല്‍കിയ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളെ അറിയാം

ഓഹരി വിപണികളില്‍ ഫാര്‍മ, ഐടി ഓഹരികളാണ് 2020ല്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയത്. ഫാര്‍മ, ഐടി മേഖലയിലെ മ്യൂച്വല്‍ ഫണ്ടുകളും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇക്വിറ്റി സ്‌കീമുകളില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചു. ഫാര്‍മ, ഐടി മേഖല ഫണ്ടുകള്‍ക്ക് ശേഷം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലുടനീളം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിഭാഗങ്ങളായി മിഡ് ആന്‍ഡ് സ്‌മോള്‍ ക്യാപ് മ്യൂച്വല്‍ ഫണ്ടുകള്‍ നിലനിന്നു.

കഴിഞ്ഞ വര്‍ഷം 50 ശതമാനത്തിലധികം വരുമാനം നല്‍കിയ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളുടെ വിവരം. (മുന്‍കാല പ്രകടനത്തിന്റെ ആവര്‍ത്തനത്തിന് യാതൊരു ഉറപ്പുമില്ലാത്തതിനാല്‍ നിങ്ങളുടെ നിക്ഷേപ തീരുമാനത്തെ ഈ വരുമാനം സ്വാധീനിക്കാന്‍ പാടില്ല)

    യുടിഐ ഹെല്‍ത്ത് കെയര്‍ ഫണ്ട്, ഫാര്‍മ - 68%
    നിപ്പോണ്‍ ഇന്ത്യ ഫാര്‍മ ഫണ്ട്, ഫാര്‍മ - 67%
    എസ്ബിഐ ഹെല്‍ത്ത്‌കെയര്‍ ഓപ്പര്‍ച്യുണിറ്റിസ് ഫണ്ട്, ഫാര്‍മ - 67%
    ടാറ്റ ഇന്ത്യ ഫാര്‍മ & ഹെല്‍ത്ത് കെയര്‍ ഫണ്ട്, ഫാര്‍മ - 65%
    ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഡിജിറ്റല്‍ ഇന്ത്യ ഫണ്ട്, ഐടി - 59%
    ഐഡിബിഐ ഹെല്‍ത്ത് കെയര്‍ ഫണ്ട്, ഫാര്‍മ - 59%
    എഡല്‍വെയിസ് ഗ്രേറ്റര്‍ ചൈന ഇക്വിറ്റി ഓഫ്-ഷോര്‍ ഫണ്ട്, അന്താരാഷ്ട്ര ഇക്വിറ്റികള്‍ - 57%
    ഫ്രാങ്ക്‌ലിന്‍ ഇന്ത്യ ടെക്‌നോളജി ഫണ്ട്, ഐടി - 57%
    ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഫാര്‍മ & ഹെല്‍ത്ത് കെയര്‍ ഫണ്ട്, അന്താരാഷ്ട്ര ഇക്വിറ്റികള്‍ - 55%
    ടാറ്റ ഡിജിറ്റല്‍ ഇന്ത്യ ഫണ്ട്, ഐടി - 54%
    ബിഒഐ ആക്‌സ സ്‌മോള്‍ ക്യാപ് ഫണ്ട്, സ്‌മോള്‍ ക്യാപ് - 54%
    മോത്തിലാല്‍ ഓസ്വാള്‍ നാസ്ഡാക്ക് 100 എഫ്ഒഎഫ്, ഇന്റര്‍നാഷണല്‍ ഇക്വിറ്റികള്‍ - 51%
    മോത്തിലാല്‍ ഓസ്വാള്‍ നാസ്ഡാക് 100 എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്, ഇന്റര്‍നാഷണല്‍ ഇക്വിറ്റികള്‍ - 51%
    പിജിഐഎം ഇന്ത്യ മിഡ്കാപ്പ് ഓപ്പര്‍ച്യുണിറ്റിസ് ഫണ്ട്, മിഡ് ക്യാപ് - 50%

70%ന് മുകളില്‍ വരുമാനം നല്‍കിയ മ്യൂച്വല്‍ ഫണ്ടുകള്‍

    ഡിഎസ്പി ഹെല്‍ത്ത് കെയര്‍ ഫണ്ട്, ഫാര്‍മ - 78%
    ക്വാണ്ട് സ്‌മോള്‍ ക്യാപ് ഫണ്ട്, സ്‌മോള്‍ ക്യാപ് - 76%
    മിറേ അസറ്റ് ഹെല്‍ത്ത് കെയര്‍ ഫണ്ട്, ഫാര്‍മ - 75%
    പിജിഐഎം ഇന്ത്യ ഗ്ലോബല്‍ ഇക്വിറ്റി ഓപ്പര്‍ച്യുണിറ്റിസ് ഫണ്ട്, ഇന്റര്‍നാഷണല്‍ ഇക്വിറ്റികള്‍ - 72%
    ഐസിഐസിഐ പ്രൂ ഫാര്‍മ ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ഡയഗ്‌നോസ്റ്റിക്‌സ് (പിഎച്ച്ഡി) ഫണ്ട്, ഫാര്‍മ - 72%
    ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ടെക്‌നോളജി ഫണ്ട്, ഐടി - 71%

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved