
മുംബൈ: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രാജ്യത്തെ വലിയ രീതിയില്‍ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ക്കുമപ്പുറം കോവിഡ് കേസുകള്‍ പ്രതിദിനം ഉയരുന്നത് സാമ്പത്തിക മേഖലയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആദ്യ തരംഗത്തിലേതുപോലെ രാജ്യത്താകമാനം ഒരു ലോക്ക്ഡൗണ്‍ ഉടനെ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പ്രധാനമന്ത്രി പറയുമ്പോഴും പല പ്രധാന നഗരങ്ങളും ലോക്ക്ഡൗണിനേതിന് സമാനമായ നിയന്ത്രണങ്ങളിലേക്ക് നീങ്ങി കഴിഞ്ഞു. ഇത് ഉപഭോക്തൃ കേന്ദ്രീകൃത മേഖലകളെ കാര്യമായി തന്നെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നതും ലോക്ക്ഡൗണിലേക്ക് പോകാത്തതും സാമ്പത്തിക മേഖലയിലെ പ്രത്യാഘതങ്ങള്‍ കുറയ്ക്കുമെങ്കിലും പൂര്‍ണമായും ഇല്ലാ എന്ന് പറയാന്‍ സാധിക്കില്ല. ബിസിനസ് മന്ദീഭവിക്കുകയുംചെലവ് / വരുമാനം കുറയ്ക്കുമെന്നും വിശകലന വിദഗ്ധര്‍ പറയുന്നു. ഹോട്ടലുകള്‍, ഏവിയേഷന്‍, കണ്‍സ്യൂമര്‍ റീട്ടെയില്‍, ടൂര്‍ ആന്‍ഡ് ട്രാവല്‍സ്, മള്‍ട്ടിപ്ലക്സുകള്‍, ഓട്ടോകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ അടക്കമുള്ള മോഖലകളില്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗവും കാര്യമായി തന്നെ ബാധിക്കും. എന്നാല്‍ മറ്റ് പല മേഖലകളിലും ഈ പ്രത്യാഘതങ്ങള്‍ ഉണ്ടാകില്ലെന്ന് മാത്രമല്ല ഒരുപക്ഷെ മികച്ച ലാഭം നേടാനും സാധ്യതയുണ്ട്.
ഹോട്ടലുകള്‍, വ്യോമയാന, റീട്ടെയില്‍, ടൂര്‍, യാത്രകള്‍, മള്‍ട്ടിപ്ലക്സുകള്‍ എന്നിവയെ ഏറ്റവും മോശമായി ബാധിക്കുമെന്ന് റിലയന്‍സ് സെക്യൂരിറ്റിസ് സ്ട്രാറ്റജി ഹെഡ് ബിനോദ് മോദി അഭിപ്രായപ്പെട്ടു. കൂടാതെ, ബാങ്കിംഗ്, നോണ്‍-ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ കമ്പനികള്‍ക്ക് (എന്‍ബിഎഫ്സി) എംഎസ്എംഇ സെഗ്മെന്റിന്റെ വരുമാന നിലവാരവും പൊതുജനങ്ങളും ബാധിക്കപ്പെടുമ്പോള്‍ ശേഖരണ കാര്യക്ഷമത വീണ്ടും കുറയുന്നതായി അനുഭവപ്പെടാം.
കുടിയേറ്റ തൊഴിലാളികള്‍ കഴിഞ്ഞ പ്രാവശ്യത്തെ പോലെ നാട്ടിലേക്ക് പാലായനം ചെയ്താല്‍ നിര്‍മാണ മേഖലയെയും കാര്യമായി തന്നെ ബാധിക്കും. മോശം സാമ്പത്തികവളര്‍ച്ച ദുര്‍ബലമായ വായ്പാ വളര്‍ച്ചയില്‍ പ്രതിഫലിക്കുന്നു, കോവിഡ് -19 ന്റെ ആഘാതം പൂര്‍ണ്ണമായും കുറയ്ക്കുന്നതുവരെ അത് ദുര്‍ബലമായിരിക്കും.
അതേസമയം രാജ്യത്ത് ലോക്ക് ഡൗണ്‍ നടപ്പാക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. നിലവില്‍ രാജ്യം അടച്ച് പൂട്ടേണ്ട സാഹചര്യം ഇല്ല. ലോക്ക് ഡൗണ്‍ അവസാന ഉപാധിയായി മാത്രമേ സംസ്ഥാനങ്ങളും നടപ്പാക്കാവൂ. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഏര്‍പ്പെടുത്തി കൊവിഡ് വ്യാപനം തടയാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.