
ന്യൂയോര്‍ക്ക്: ലോകത്തിലേറ്റവും വലിയ കോടീശ്വരനും, ആമസോണ്‍ മേധാവിയുമയ ജെഫ് ബെസോസിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപാക പ്രതിഷേധം. കാട്ടുതീയില്‍ വീര്‍പ്പുമുട്ടുന്ന ഓസ്‌ട്രേലിയന്‍ ജനതക്ക് ആമസോണ്‍ മേധാവി ജെഫ് ബെസോസ് നല്‍കിയ സഹായം പര്യാപത്മല്ലെന്നാണ് സോഷ്യല്‍ മീഡിയ ഒന്നാകെ പറയുന്നത്. കാട്ടുതീ മൂലം ഓസ്‌ട്രേലിയന്‍ ജനത വലയ പ്രതിസന്ധിയിലൂടെയാണ് മുന്‍പോട്ട് പോകുന്നത്. 690,000 ഡോളര്‍ സഹായം ആമസോണ്‍ മേധാവി ജെഫ് ബെസോസ് പ്രഖ്യാപിച്ചതോടെയാണ് സോഷ്യല്‍ മീഡിയ ഒന്നാകെ ജെഫ് ബെസോസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
എന്നാല്‍ ജെഫ് ബെസോസിന്റെ സമ്പാദ്യത്തില്‍ നിന്ന് അര ശതമാനം പോലും ഈ ദനസഹായം ആകുന്നില്ലെന്നും, മിനുട്ടുകള്‍കൊണ്ട് നിങ്ങള്‍ എത്ര തുകയാണ് സമ്പാദിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. അല്‍പ്പം മെച്ചപ്പെട്ട രീതിയില്‍ സഹായം നല്‍കാന്‍ ജെഫ് ബെസോസിന് സാധിക്കുമെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ആസ്‌ട്രേലിയന്‍ ജനതയ്ക്ക് മറ്റ് പ്രമുഖ വ്യക്തികള്‍ നല്‍കിയ ധനസഹായം തട്ടിച്ചുനോക്കുമ്പോള്‍ ്‌ജെഫ് ബെസോസിന്റെ സഹായം വളരെ കുറഞ്ഞുപോയെന്നാണ് വിലിയിരുത്തല്‍. 21 വയസ് മാത്രം പ്രായമുള്ള യുഎസ് ടെലിവിഷന്‍ താരം കെയ്‌ലി ജെന്നര്‍ 10 ലക്ഷം ഡോളര്‍ ആണ് സംഭാവനയായി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മറ്റ് പ്രമുഖരും ഓസ്‌ട്രേലിയന്‍ ജനതയ്ക്ക് ഭീമമായ തുകയാണ് നല്‍കിയത്.
അതേസമയം ഓസ്‌ട്രേലിയയില്‍ പടര്‍ന്ന് പന്തലിക്കുന്ന കാട്ടുതീ അണക്കാന്‍ സംഭാവന നല്‍കുന്നവര്‍ക്ക് നഗ്ന ചിത്രങ്ങള്‍ അയച്ചുതരാമെന്ന പ്രമുഖ മോഡലായ കെയ്‌ലി വാര്‍ഡിന്റെ പ്രസ്തവന ശ്രദ്ധിക്കപ്പെട്ടു. ഓസ്‌ട്രേലിയന്‍ ജനതയ്ക്ക് വ്യത്യസ്തമായ രീതിയിലാണ് കെയ്‌ലി വാര്‍ഡ് സഹായ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്. ട്രിറ്ററിലൂടെ നടത്തിയ ഫണ്ട് ററൈസിങിന് ഏറെ സ്വീകാര്യതയാണ് ലഭിച്ചത്. 10 ലക്ഷം ഡോളര്‍ വരെ ഇത്തരത്തില്‍ കെയ്‌ലി വാര്‍ഡ് സമാഹരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.