ഓരോ മിനിറ്റിലും ഒന്നര കോടിയുടെ സ്മാര്‍ട്‌ഫോണ്‍ വില്‍പ്പന; ഉത്സവ വില്‍പ്പന പൊടിപൊടിച്ച് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍

October 30, 2020 |
|
News

                  ഓരോ മിനിറ്റിലും ഒന്നര കോടിയുടെ സ്മാര്‍ട്‌ഫോണ്‍ വില്‍പ്പന;  ഉത്സവ വില്‍പ്പന പൊടിപൊടിച്ച് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍

ബെംഗളുരു: കഴിഞ്ഞ ഏഴ് ദിവസമായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ തുടരുന്ന ഫെസ്റ്റീവ് സെയിലില്‍ പതിവ് പോലെ ഏറ്റവും അധികം വില്‍ക്കപ്പെട്ടത് സ്മാര്‍ട്ട്‌ഫോണുകള്‍. ഒക്ടോബര്‍ 15 മുതല്‍ 21 വരെ നടന്ന വിപണന മേളയില്‍ 47 ശതമാനമാണ് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന.

ബെംഗളൂരു ആസ്ഥാനമായ മാര്‍ക്കറ്റ് റിസര്‍ച് സ്ഥാപനം റെഡ്സീര്‍ നടത്തിയ അവലോകനത്തില്‍ ഓരോ മിനിറ്റിലും ഒന്നര കോടിയുടെ വില്‍പ്പനയാണ് സ്മാര്‍ട്‌ഫോണ്‍ വിഭാഗത്തില്‍ നടന്നത്. ഫാഷന്‍ വിപണി പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെച്ചില്ലെങ്കിലും 14 ശതമാനത്തിന്റെ വില്‍പ്പന നേടി.

ഫെസ്റ്റീവ് സെയിലില്‍ കഴിഞ്ഞ ആഴ്ച 50 ലക്ഷം ഫോണുകള്‍ വിറ്റെന്നായിരുന്നു എംഐ ഇന്ത്യയുടെ അവകാശവാദം. അതേസമയം ചൈനീസ് ബ്രാന്റായ പോകോ ഇക്കുറി പത്ത് ലക്ഷം ഫോണ്‍ വിറ്റു. ഫ്‌ലിപ്കാര്‍ട്ടിലായിരുന്നു വില്‍പ്പന. മൊബൈല്‍ വില്‍പ്പനയില്‍ ഇത്തവണ ഇരട്ടി വര്‍ധനവ് നേടിയെന്നാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍ അവകാശപ്പെടുന്നത്.

Related Articles

© 2025 Financial Views. All Rights Reserved