ആദായനികുതി പരിധി പ്രഖ്യാപനങ്ങളില്‍ സന്തോഷിക്കണ്ട; അഞ്ച് ലക്ഷത്തില്‍ അധികം വരുമാനം ഉള്ളവര്‍ രണ്ടര ലക്ഷം മുതല്‍ നിലവിലെ നികുതി അടച്ചേ മതിയാകൂ

February 02, 2019 |
|
News

                  ആദായനികുതി പരിധി പ്രഖ്യാപനങ്ങളില്‍ സന്തോഷിക്കണ്ട; അഞ്ച് ലക്ഷത്തില്‍ അധികം വരുമാനം ഉള്ളവര്‍ രണ്ടര ലക്ഷം മുതല്‍ നിലവിലെ നികുതി അടച്ചേ മതിയാകൂ

കേന്ദ്രബജറ്റിലെ ആദായനികുതി പരിധിയുടെ പ്രഖ്യാപനങ്ങള്‍  അറിഞ്ഞ് സന്തോഷിവര്‍ക്ക് ഒരു ദിവസം കഴിയും മുമ്പ് അത് ഇല്ലാതാവുകയും ചെയ്തു.  അഞ്ചുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇനി ആദായനികുതിയില്ല. എന്നാല്‍ അഞ്ച് ലക്ഷം പരിധിയുടെ ഗുണം അതിന് മുകളില്‍ വരുമാനം ഉള്ളവര്‍ക്ക് ലഭിക്കില്ല. നികുതി ഘടനയില്‍ കാര്യമായ മാറ്റമില്ലാത്തതാണ് ഇതിന് കാരണം. രണ്ടര ലക്ഷം രൂപയായിരുന്നു ആദ്യ സ്ലാബ്. അത് മാറ്റതെയാണ് ഇപ്പോഴും അഞ്ച് ലക്ഷം രൂപവരെ വരുമാനം ഉള്ളവര്‍ക്ക് നികുതി ഇളവ് നല്‍കുന്നത്. 

അതുകൊണ്ട് അഞ്ച് ലക്ഷത്തിന് മുകളില്‍ വരുമാനം ഉള്ളവര്‍ക്കെല്ലാം രണ്ടര ലക്ഷം രൂപ ഒഴികെ ബാക്കിയുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടി വരും. ശമ്പള വരുമാനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മറ്റ് ചെറിയ വരുമാനക്കാര്‍ക്കും പുതിയ നികുതി ഇളവ് ഗുണം ചെയ്യും. 80 സിപ്രകാരമുള്ള ഇളവ് ഒന്നര ലക്ഷം രൂപയില്‍ തുടരും. ഇതോടെ ആറര ലക്ഷം രൂപവരെയുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. എന്നാല്‍ അതിന് അപ്പുറത്തേക്കുള്ളവര്‍ക്ക് പഴയ നിരക്കില്‍ തന്നെ ഏതാണ്ട് നികുതി കൊടുക്കേണ്ടിവരും.

അഞ്ചുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതി ബാധ്യതയില്ല. അതേസമയം, അഞ്ചുലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് ഇത് ബാധകമാവില്ല. സ്റ്റാന്റേഡ് ഡിഡക്ഷന്‍ 40,000ത്തില്‍നിന്ന് 50,000 ആക്കിയതിന്റെ ഗുണം മാത്രമാണ് ലഭിക്കുക. അതായത് 10,000 രൂപയുടെ മാത്രം മെച്ചം. അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി വകുപ്പിലെ '87 എ' അനുസരിച്ച് 2,500 രൂപ വരെ നല്‍കിയിരുന്ന ടാക്‌സ് റിബേറ്റ് 12,500 രൂപയായി ഉയര്‍ത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇത് അഞ്ചു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മാത്രമാണ് ബാധകം. അതിന് മുകളിലുള്ളവര്‍ക്ക് രണ്ടര ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം വരെയുള്ള വരുമാനത്തിന് അഞ്ചു ശതമാനവും അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള വരുമാനത്തിന് 20 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ 30 ശതമാനവും നികുതി നല്‍കണം.

 

Related Articles

© 2025 Financial Views. All Rights Reserved