
രാജ്യത്തെ കള്ളപ്പണക്കാരെ ഇല്ലാതാക്കി സാധാരണക്കാരന് അക്കൗണ്ടില്‍ നിശ്ചിത തുക സര്‍ക്കാര്‍ വകനല്‍കുമെന്ന മോദിയുടെ വാഗ്ദാനം ആരും മറന്നിട്ടുണ്ടാകില്ല. നോട്ട് നിരോധനശേഷം കള്ളപ്പണം എത്ര പിടിച്ചെടുത്തെന്ന കാര്യമൊന്നുമല്ല പറഞ്ഞുവരുന്നത്. മോദിജീ തന്റെ അക്കൗണ്ടില്‍ എല്ലാമാസവും പണം നിക്ഷേപിച്ചുകൊണ്ടിരുന്നുവെന്ന ്‌വിശ്വസിച്ച ഒരു പാവം യുവാവിനെ കുറിച്ചാണ് ഈ റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ഹുക്കുംസിങ്ങിന് എല്ലാവരെയും പോലെ സാമ്പത്തികപ്രയാസങ്ങള്‍ ഒത്തിരിയുണ്ടായിരുന്നു. പ്രധാനമന്ത്രി മോദി എന്നെങ്കിലും വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് സ്വപ്‌നം കണ്ടിരുന്നവരില്‍ ഒരാള് കൂടിയാണ് ഈ യുവാവ്.
ഒരു ദിവസം ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമായി മാറി. തന്റെ അക്കൗണ്ട് നോക്കുമ്പോള്‍ കൃത്യമായി എല്ലാ മാസവും താന്‍ അറിയാതെ പണം വരുന്നു. അതും നിശ്ചിത തുക. എസ്ബിഐ അക്കൗണ്ട് നോക്കിയ ഹുക്കുംസിങ് അമ്പരന്നു. പ്രധാനമന്ത്രി കള്ളപ്പണക്കാരുടെ പണം പിടിച്ചെടുത്ത് സാധാരണക്കാര്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായാണ് തന്റെ അക്കൗണ്ടില്‍ പണമെത്തുന്നത് എന്നത് ഉറച്ചുവിശ്വസിച്ചു. ആവശ്യങ്ങള്‍ ഒത്തിരിയുള്ളതിനാല്‍ ആറുമാസവും ഹുക്കുംസിങ് അക്കൗണ്ടില്‍ നിന്ന ്പണം പിന്‍വലിച്ചു.
89000 രൂപയാണ് അദേഹം ആകെ പിന്‍വലിച്ചത്. എന്നാല്‍ മധ്യപ്രദേശിലെ രോരു ഗ്രാമവാസിയും ഹരിയാനയില്‍ തൊഴിലാളിയുമായ ഹുക്കുംസിങ് എന്ന ചെറുപ്പക്കാരന്റെ വിധി മറ്റൊന്നായിരുന്നു. മാസങ്ങള്‍ക്ക് ശേഷം തന്റെ നാട്ടിലെത്തിയ അദേഹം ബാങ്കില്‍ പണം പിന്‍വലിക്കാനെത്തി. 140000 രൂപയുണ്ടായിരുന്ന തന്റെ അക്കൗണ്ടില്‍ വെറും 34500 രൂപമാത്രം. എല്ലാമാസവും തന്റെ കൂലി അക്കൗണ്ടില്‍ സ്ഥിരമായി നിക്ഷേപിച്ചിരുന്നു.
പണം കാണാതായതോടെ ബാങ്കില്‍ പരാതി നല്‍കി. ആദ്യമൊക്കെ ബാങ്ക് അധികൃതര്‍ സഹകരിച്ചില്ല. പ്രശ്‌നം വഷളാകുമെന്നായപ്പോള്‍ ബാങ്ക് മാനേജര്‍ ഇടപ്പെട്ട് പരിശോധിച്ചു. അപ്പോഴാണ് പ്രശ്‌നം മനസിലായത്. രായ് വില്ലേജിലെ ഹുക്കുംസിങ് എന്നയാളും റോണി വില്ലേജിലെ ഹുക്കുംസിങ്ങും ഒരേദിവസം ഒരേ ബാങ്കിലെത്തി അക്കൗണ്ട് എടുക്കുകയായിരുന്നു.
കാഴ്ചയിലും സാമ്യമുള്ളവര്‍ക്ക് അക്കൗണ്ട് അനുവദിച്ചപ്പോള്‍ ഒരു അക്കൗണ്ട് രണ്ട് പേര്‍ക്കുമായി നല്‍കുകയായിരുന്നു. ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഈ വീഴ്ചയാണ് ഒരു ഹുക്കുംസിങ്ങിന്റെ മനസില്‍ മോദിയെ വാക്കുപാലിക്കുന്ന നല്ല പ്രധാനമന്ത്രിയാക്കിയത്. എന്നാല്‍ മറ്റേ ഹുക്കുംസിങ്ങിന്റെ മനസില്‍ തന്റെ പണം നഷ്ടപ്പെടാനിടയാക്കിയതും മോദിജീ തന്നെ....