ടിഫിനി ആന്‍ഡ് കോ റിലയന്‍സുമായി കൈകോര്‍ക്കും; ആഢംബര ആഭരണ വ്യാപാര രംഗം വികസിപ്പിക്കാന്‍ റീട്ടെയ്ല്‍ സ്റ്റോറൂമകള്‍ ആരംഭിക്കും

August 09, 2019 |
|
News

                  ടിഫിനി ആന്‍ഡ് കോ റിലയന്‍സുമായി കൈകോര്‍ക്കും; ആഢംബര ആഭരണ വ്യാപാര രംഗം വികസിപ്പിക്കാന്‍ റീട്ടെയ്ല്‍ സ്റ്റോറൂമകള്‍ ആരംഭിക്കും

മുംബൈ: രാജ്യത്തെ മുന്‍നിര കമ്പനികളിലൊന്നായ റിലയന്‍സ് ബ്രാന്‍ഡ് എല്‍ടിഡി (ആര്‍ബിഎല്‍)ഇപ്പോള്‍ പുതിയ ലക്ഷ്യങ്ങള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പാണ്. റിലയന്‍സിന്റെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. ഇതുമായി ബന്ധപ്പെട്ട് കമ്പനി ബിസിനസ് രംഗത്ത് പുതിയ സഹകരണങ്ങള്‍ ഉറപ്പുവരുത്താനുള്ള നീക്കങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലക്ഷ്വറി  ജ്വല്ലറി ഗ്രൂപ്പായ ടിഫനി ആന്‍ഡ് കോ എന്ന കമ്പനി റിലയന്‍സുമായി ചോര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. റിലയന്‍സുമായി ചേര്‍ന്ന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി രാജ്യത്ത് റീട്ടെയ്‌ലര്‍ ബിസിനസിലേക്ക് ചുവടുവയ്ക്കും. 

ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാകും ഇരുവിഭാഗം കമ്പനികളും തുടക്കം മുതല്‍ റീട്ടെയ്ല്‍ സ്റ്റോറൂമുകളുടെ പ്രവര്‍ത്തനം വികസിപ്പിക്കുക. റീട്ടെയ്ല്‍ സ്റ്റോറൂമകളുടെ പ്രവര്‍ത്തനം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുവിഭാഗം കമ്പനികളും ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ടുള്ള പ്രാരംഭ നടപടികള്‍ കമ്പനികള്‍ ആരംഭിച്ചെന്നാണ് വിവരം. ഡല്‍ഹി നഗരം കേന്ദ്രീകരിച്ച് റീട്ടെ്ല്‍ സ്റ്റോറീമിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ നടപ്പിലാക്കിയേക്കുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ കമ്പനികള്‍ ആരംഭിച്ചെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

1837 ലാണ് ടിഫനി ആന്‍ഡ് കോ എന്ന കമ്പനി യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. ആഗോള തലത്തില്‍ ലക്ഷ്വറി ഇനത്തിലുള്ള രത്‌നങ്ങളും, സ്വര്‍ണ ആബരണങ്ങളുമാണ് ടിഫിന്‍ ആന്‍ഡ് കോ എന്ന കമ്പനി വിതരണം ചെയ്യുന്നത്. ആഗോള തലത്തിലെ വിവിധ രാഷ്ട്രങ്ങളില്‍ കമ്പനിക്ക് വന്‍ സ്റ്റോറുകളാണ് ഉള്ളത്. 25 രാജ്യങ്ങൡലായി കമ്പനിക്ക് സ്വര്‍ണാഭരണ, രത്‌നങ്ങളുടെ ശൃംഖലകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 25 രാജ്യങ്ങളില്‍ ടിഫിമന്‍ ആന്‍ഡ് കോ എന്ന കമ്പനിക്ക് ആഗോള തലത്തില്‍ 320 സ്‌റ്റോറൂമുകളുടെ പ്രവര്‍ത്തനം ഉണ്ടെന്നാണ് വിവരം.

Related Articles

© 2025 Financial Views. All Rights Reserved