
ബംഗളൂരു: റെക്കോര്‍ഡ് നേട്ടം കൊയ്താണ് രാജ്യത്തെ മുന്‍ നിര യൂനിക്കോണ്‍ സ്റ്റാര്‍ടപ്പ് സംരംഭങ്ങളിലൊന്നായ ബൈജൂസ് ആപ്പ് ഇപ്പോള്‍ മുന്നേറുന്നത്. ഏകദേശം 8 ബില്യണ്‍ ഡോളര്‍ മൂല്യം നേടുന്ന സ്റ്റാര്‍ടപ്പായി ബൈജൂസ് ആപ്പ് മാറുകയും ചെയ്തു. ഇതോടെ യൂനിക്കോണ്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തി. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ് ഇന്‍വസ്റ്റ്‌മെന്റ് 200 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയ ശേഷമാണ് കമ്പനി ഈ നേട്ടം കൊയ്തത്. നിക്ഷേപം വര്‍ധിച്ചതോടെ ബൈജൂസ് ആപ്പിന്റെ മൂല്യവും വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് വിദ്യഭ്യാസ രംഗത്ത് മുന്നേറ്റം നത്തുന്ന യൂനികോണ്‍ സ്റ്റാര്‍ടപ്പ് സംരംഭങ്ങളിലൊന്നാണ് െൈബജൂസ് ആപ്പ്.
എന്നാല്‍ കമ്പനിയിലേക്ക് പുതിയ നിക്ഷേപം എത്തിയതില്‍ സന്തോഷമുണ്ടെന്നാണ് ബൈജൂസ് ആപ്പ് വ്യക്തമാക്കുന്നത്. അതേസമയം ഖത്തര്‍ ഇന്‍വെസ്റ്റ് മെന്റ് അതോറിറ്റിറ്റി 2019 ല്‍ ബൈൂസ് ആപ്പില്‍ നിക്ഷേപം നടത്തിയപ്പോള്‍ കമ്പനിയുടെ ആകെ മൂല്യം 5.7 ബില്യണ്‍ ഡോളറായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം യൂനികോണ്‍ സ്റ്റാര്‍ടപ്പ് സംരഭങ്ങളില്‍ രാജ്യത്ത് ഏറ്റവും മൂല്യമുള്ള കമ്പനി പേടിഎം ആണ്. കമ്പനിയുടെ ആകെ മൂല്യം 16 ബില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഒയോ 10 ബില്യണ്‍ ഡോളര്‍ മൂല്യവും, ഓല 5.7 ബില്യണ്‍ ഡോളറുമാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഇന്ത്യന്‍ സ്റ്റാര്‍്ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്ന മുന്‍നിര കമ്പനികളിലൊന്നാണ് ടൈഗര്‍ ഗ്ലോ്ബല്‍ ഇന്‍വസ്റ്റ്‌മെന്റ്. ഫ്‌ളിപ്പ് കാര്‍ട്ട്, പോളിസി ബസാര്‍ തുടങ്ങിയ മുന്‍നിര കമ്പനികളെല്ലാം ഈ ആഗോള നിക്ഷേപകരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്.