ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ഇറക്കുമതി രാജ്യത്ത് കുറഞ്ഞതായി റിപ്പോര്‍ട്ട്

June 25, 2019 |
|
News

                  ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ഇറക്കുമതി രാജ്യത്ത് കുറഞ്ഞതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് 2018-2019 സാമ്പത്തിക വര്‍ഷം വിദേശ ഭക്ഷണ ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ കുറവ് വന്നതാി റിപ്പോര്‍ട്ട്. വിദേശ ഭക്ഷണ ഉത്പ്പന്നങ്ങളായ മയോണൈസ്, ന്യൂഡില്‍സ്, ഐസ്‌ക്രീം ഉത്പ്പന്നങ്ങള്‍ തുടങ്ങിയ പ്രധാനപ്പെട്ട വിദേശ ഭക്ഷണ ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയിലാണ് ഇടിവ് വന്നിട്ടുള്ളത്. വിദേശ ഭക്ഷണ ഉത്പ്പന്നങ്ങളുടെ ഇറക്കുമതി നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്യങ്ങളാണ് വിദേശ ഭക്ഷണ ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ ഇടിവ് രേഖപ്പെടുത്തിയത്. 

ആഭ്യന്തര ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ഉത്പ്പാദനം വര്‍ധിച്ചതും, ഇറക്കുമതി ആവശ്യം കുറഞ്ഞതുമാണ് ഇതിന് പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ വിദേശ ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ കര്‍ശനമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം രാജ്യത്താകെ നടന്ന ഇറക്കുമതിയില്‍ 1.18 ബില്യണ്‍ ഡോളര്‍ കുുറവാണ് 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയത്. ഏകദേശം 2.9 ബില്യണ്‍ ഡോളര്‍ ഇടിവ് ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2017-2018 സാമ്പത്തിക വര്‍ഷം  ഇന്ത്യയുടെ ആകെ ഇറക്കുമതി കണക്കുകളിലൂടെ വ്യക്തമാക്കുന്നത് 8.99 ശതമാനമാണ്. ഇത് 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ 507.44 മില്യണ്‍ ഡോളറായി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

 

Related Articles

© 2025 Financial Views. All Rights Reserved