ടിക് ടോകിന്റെ നിരോധനം കാര്യമാക്കാതെ ഉപയോക്താക്കള്‍; ടിക് ടോകിന്റെ ഡൗണ്‍ ലോഡിങ് ഇന്ത്യയില്‍ അധികരിക്കുന്നു

April 20, 2019 |
|
News

                  ടിക് ടോകിന്റെ നിരോധനം കാര്യമാക്കാതെ ഉപയോക്താക്കള്‍; ടിക് ടോകിന്റെ ഡൗണ്‍ ലോഡിങ് ഇന്ത്യയില്‍ അധികരിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടിക് ടോകിന്  നിരോധനം ഏര്‍പ്പെടുത്തിയിട്ടും  ടിക് ടോകിന്റെ ഡൗണ്‍ലോഡ് തുടര്‍ന്നുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. ഗൂഗിളിന്റെയും ആപ്പിളിന്റെയും ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക് ടോക് നീക്കം ചെയ്‌തെങ്കിലും ഇന്ത്യയില്‍ ഡൗണ്‍ ലോഡ് അധികരിച്ചെന്നാണ് കണക്കുകളിലൂടെ വ്യാക്തമാകുന്നത്. ഇതിനായി ഉപയോക്താക്കള്‍ പല വഴികളാണ് ഇപ്പോള്‍ തിരയുന്നത്. 

തേര്‍ഡ് പാര്‍ട്ടി വെബ്‌സൈറ്റുകളില്‍ നിന്നാണ് ടിക് ടോകിന്റെ ഡൗണ്‍ലോഡിങ് നടക്കുന്നത്. എപികെ മിററില്‍ നിന്ന് മുന്‍പുള്ളതിനേക്കാള്‍ 10-15 മടങ്ങ് ഡൗണ്‍ലോഡിങ് അധികരിച്ചെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ആപ് സ്റ്റോറില്ലാതെ ഡൗണ്‍സലോഡ് ചെയ്യാന്‍ പറ്റുന്ന വെബ്‌സൈറ്റാണ് എപികെ മിറര്‍. 

അതേസമയം തേര്‍ഡ് പാര്‍ട്ടി വെബ്‌സൈറ്റുകളില്‍ നിന്ന് ടിക് ടോക് വീണ്ടും ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കുന്നത് ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സാമൂഹിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.നിലവില്‍ ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് ആപ് ഉപയോഗിക്കുന്നതിന് തടസ്സമോ, നിരോധനമോ ഇല്ല. 

ടിക് ടോക് ഗൂഗിളിലൂടെ സെര്‍ച്ച് ചെയ്യുന്ന ഇന്ത്യക്കാരിലും വന്‍ വര്‍ധനവുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇത് തുടര്‍ന്നാല്‍ ഗരുതരമായ പ്രത്യാഘാതം ഇന്ത്യയിലുണ്ടാകുമെന്നാണ് സൈബര്‍ രംഗത്തെ നിരീക്ഷണം. 2018 ലാണ് ഇന്ത്യയില്‍ ടിക് ടോക് അവതരിപ്പിച്ചത്. ഏകദേശം 120 മില്യണ്‍ ഉപയോക്താക്കള്‍ ടിക്ടോകിനുണ്ട്. 75 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ വാര്‍ഷിക വരുമാന ആസ്തി. ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഏപ്രില്‍ 22 ന് കേസില്‍ വീണ്ടും വാദമുണ്ടാകും. 

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ ഏപ്രില്‍ 15 ന് സുപ്രീംകോടതി വിസമ്മതിച്ചതോടെയാണ് കേന്ദ്രസര്‍ക്കാറും നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഗൂഗിളിനോടും ആപ്പിളിനോടും ആപ്പ് നിരോധിക്കാനുള്ള നിര്‍ദേശം നല്‍കിയത്. 

 

Related Articles

© 2025 Financial Views. All Rights Reserved