
ആഗോള തലത്തിലെ ഏറ്റവും വലിയ ടെക് കമ്പനിയായ ആപ്പിളിന്റെ സിഇഒ ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്കും ചുവടുവെച്ചു. 23,700 ആപ്പിളിന്റെ ഓഹരികള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി നീക്കിവെച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിര്‍ദ്ദിഷ്ട ദിവസത്തെ ഓഹരി മൂല്യത്തിന്റെ കണക്കനുസരിച്ച് ഓഹരി മൂല്യം 4.87 മില്യണ്‍ ഡോളറൈന്നാണ് റിപ്പോര്‍ട്ട്. ടിം കുക്കിന് അംഗത്വമുള്ള ട്രസ്റ്റ് വഴിയാകും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുക. നിലവില്‍ അന്താരാഷ്ട്ര തലത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിരവധി വ്യവസായ പ്രമുഖരും പങ്കാളായായിട്ടുണ്ട്.
അതേസമയം ആപ്പിള്‍ സിഇഒയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തെ പറ്റിയും, ഓഹരി സംഭാവനയെ പറ്റി കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. നിലവില്‍ ആപ്പിളിന് 854,849 ഓഹരികളിലാണ് കമ്പനിക്കകത്തുള്ളതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വിവിധ സംഘടനകള്‍ക്ക് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വന്‍തുകയാണ് ആപ്പിള്‍ സിഇഒ സംഭാവനയായി നല്‍കിയിട്ടുള്ളത്. ആപ്പിള്‍ സിഇഒ ഇിതന് മുന്‍പം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വന്‍തുക സംഭാവനയായി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തന്റെ ജീവതം മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടി ഉഴിഞ്ഞുവെച്ചതാണെന്നാണ് ടിം കുക്ക് നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്.