
ന്യൂഡല്‍ഹി: ലോക സാമ്പത്തിക ഫോറത്തിന്റെ (ബ്ല്യുഇഎഫ്) 50ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സിറ്റ്‌സര്‍ലാന്‍ഡിലെ ഡാവോസില്‍ വെച്ച് നടക്കുന്ന ദാവോസ് മീറ്റീല്‍ ലോകത്തിലെ പ്രമുഖ നോതാക്കളും വ്യവസായിക സംഭരംഭകരും പങ്കെടുക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിന്‍ പുട്ടിനുമടക്കം മൂവായിരത്തോളം വ്യവസായിക പ്രമുഖര്‍ പങ്കെടുത്തേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഒന്നടങ്കം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമോ എന്ന കാര്യയത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും ആഗോള നിക്ഷേപകരെ ഇന്ത്യയിലെത്തിക്കാനും, ഇന്ത്യയില്‍ വ്യവസായിക അടിത്തറ വികസിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി മോദിയും ദാവോസില്‍ എത്തിച്ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കഴിഞ്ഞ വര്‍ഷത്തെ ദാവോസ് മീറ്റില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിന്‍ പുടിന്‍ എന്നിവര്‍ പങ്കെടുത്തിരുന്നില്ല.
1997 ന് ശേഷം ദാവോസിലെത്തിയ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു നരേന്ദ്ര മോദി. കഴഞ്ഞ വര്‍ഷം സാമ്പത്തിക ഫോറത്തിന്റെ ശ്രദ്ധയാകെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ചിരുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന അവകാശവാദം. ഇന്ത്യയില്‍ നിന്ന് 100 ലധികം വ്യവസായിക പ്രമുഖരും, ബേഴിവുഡ് താരങ്ങളും പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.