നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്; പ്രതീക്ഷ കൈവിടാതെ വാഹന നിര്‍മ്മാണ കമ്പനികള്‍

September 20, 2019 |
|
News

                  നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്; പ്രതീക്ഷ കൈവിടാതെ വാഹന നിര്‍മ്മാണ കമ്പനികള്‍

ഗോവ: സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതിന് നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഗോവയില്‍ ചേരും. ടൂറിസം മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് കൂടുതല്‍ ഇളവുകള്‍ നല്‍കാനും സാധ്യതയുണ്ട്. അതേസമയം രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇന്നത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തെ ഉറ്റുനോക്കുന്നത്.വാഹനങ്ങളുടെ ജിഎസ്ടിയില്‍ കുറവ് വരുത്തിയാല്‍ മാത്രമേ വില്‍പ്പനയില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള മാന്ദ്യത്തില്‍ നിന്ന് കരകയാറാനുകൂ എന്നാണ് നിര്‍മ്മാണ കമ്പനികള്‍ ഒന്നടങ്കം ഇപ്പോള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായോ 12 ശതമാനമായോ കുറക്കണമെന്നാണ് വാഹന നിര്‍മ്മാതാക്കളുടെ പ്രധാന ആവശ്യം. അതേസമയം നിലവിലെ സാഹചര്യത്തില്‍ ഈ ആവശ്യങ്ങളെല്ലാം ജീഎസ്ടി കൗണ്‍സില്‍ യോഗം പരിഗണിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.  

അതേസമയം 7500 രൂപ മുതല്‍ പതിനായിരം വരെയുള്ള ഹോട്ടല്‍ മുറി വാടയ്ക്കുള്ള ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി വെട്ടിക്കുറക്കണമെന്ന നിര്‍ദേശം ജിഎസ്ടി കൗണ്‍സില്‍ യോഗം പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നികുതി വരുമാനത്തില്‍ ഭീമമായ ഇടിവ് വന്നത് മൂലം നികുതി നിരക്ക് കുറക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. വാഹന മേഖലയിലെ ജിഎസ്ടി നിരക്ക് കുറക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കേന്ദ്രസര്‍ക്കാര്‍ കുറക്കാതെ വില്‍പ്പനയില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറാനാകില്ലെന്നാണ് വിലയിരുത്തല്‍. . രാജ്യത്തെ വാഹന വില്‍പ്പനയില്‍ ആഗസ്റ്റ് മാസത്തിലും ഇടിവുണ്ടായതില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. വാഹന വില്‍പ്പനയില്‍ ഇടിവ് രൂപപ്പെട്ടത് മൂലം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യതയും, ഉത്പ്പാദനത്തില്‍ ഭീമമായ ഇടിവ് ഉണ്ടാകാനും സാധ്യതയുണ്ട്. വാഹനങ്ങളുടെ ജിഎസ്ടി കുറച്ചാല്‍ മാത്രമേ വില്‍പ്പനയില്‍ നേരിയ വര്‍ധനവുണ്ടാവുകയുള്ളൂ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ വായ്പാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെയാണ് വാഹന വിപണിയില്‍ വന്‍ ഇടിവുണ്ടാക്കാന്‍ കാരണമെന്നാണ് വാഹന നിര്‍മ്മാണ കമ്പനികള്‍ ഒന്നടങ്കം ഇപ്പോള്‍ വ്യക്തമാക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved