
ദില്ലി: ഇന്ത്യ,ബംഗ്ലാദേശ്,മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ഭൂട്ടാനില്‍ ആയിരം രൂപ സുസ്ഥിര വികസന നികുതിയായി നല്‍കേണ്ടി വരുമെന്ന് ഭൂട്ടാനിലെ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചില യാത്രക്കാര്‍ ഭൂട്ടാനില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും പ്രാദേശിക ആചാരങ്ങളെയും പാരമ്പര്യങ്ങളെയും അവഹേളിക്കുകയും ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഫീസ് ചുമത്തിയത്. ഇന്ത്യയില്‍ നിന്നും ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളുടെ ഒഴുക്ക് തടയാന്‍ ഹിമാലയന്‍ രാജ്യം അടുത്തകാലത്തായി ശ്രമം തുടങ്ങിയിട്ടുണ്ട്.
സഞ്ചാരികളുടെ വരവില്‍ സമീപ വര്‍ഷങ്ങളില്‍ ഉണ്ടായ വര്‍ധന ഭൂട്ടാന്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.നിലവില്‍ ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ഭൂട്ടാനികള്‍ കടക്കാന്‍ വിസയോ പ്രവേശന ഫീസോ നല്‍കേണ്ടതില്ല. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പ്രതിദിനം 250 ഡോളര്‍ മിനിമം ചാര്‍ജായി അടക്കുന്നു. അതില്‍ 65 ഡോളര്‍ സുസ്ഥിര വികസന ഫീസ് /നികുതി ഉള്‍പ്പെടുന്നു.രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി തണ്ടി ഡോര്‍ജി നവംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച സമയത്താണ് ഫീസ് നടപ്പാക്കാനുള്ള ഭൂട്ടാന്റെ പദ്ധതി ചര്‍ച്ച ചെയ്തത്.