
ആഗോളതലത്തിലേറ്റവുമധികം സുരക്ഷയുള്ള നഗരം ടോക്കിയോ എന്ന് പഠന റിപ്പോര്‍ട്ട്. വിപണന രംഗത്ത് ഗവേഷണം നടത്തുന്ന ഇക്കണോമിസ്റ്റ് ഇന്റലിജന്‍സാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം ഡിജിറ്റല്‍, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യം വ്യക്തിഗത സുരക്ഷ എന്നീ മേഖലകളെ കേന്ദ്രീകരിച്ചാണ് ഇക്കണോമിസ്്റ്റ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍ ലോകത്തേറ്റവും കൂടുതല്‍ സുരക്ഷയുള്ള നഗരങ്ങളുടെ ആദ്യപട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഒരു നഗരവും ഇടംപിടിച്ചിട്ടില്ലെന്നത് ഖേദകരം തന്നെ.
ലോകത്തിലെ 60 നഗരങ്ങളെ കേന്ദ്രീകരിച്ചാണ് ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് ഇത്തരമൊരു പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. മൊത്തം 100 പോയിന്റില്‍ 87.5 സ്‌കോര്‍ നേടിയാണ് ജപ്പാന്റെ തലസ്ഥാന നഗരിയായ ടോക്കിയോ ഒന്നാമതെത്തിയത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം മെച്ചപ്പെടുത്തുകയും, ഡിജിറ്റല്‍ മേഖലയില്‍ മുന്നേറ്റം നടത്തുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ ടോക്കിയോ വന്‍ നേട്ടമാണ് കൊയ്തിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ ടോക്കിയോ വികസന കാര്യത്തില്‍ വന്‍ നേട്ടമാണ് ഇതുവരെ നേടിയിട്ടുള്ളത്.