
ന്യൂഡല്‍ഹി: രാജ്യത്തെ ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ വിലയില്‍ വന്‍ വര്‍ധനവ്. തക്കാളിയുടെ വില വീണ്ടും കിലോയ്ക്ക് 60 രൂപ മുതല്‍ 80 രൂപ വരെ കയറി. സ്റ്റോ്ക്കില്‍ നേരിടുന്ന സമ്മര്‍ദ്ദമാണ് തക്കാളിയുടെ വിലയില്‍ വര്‍ധനവുണ്ടാകാന്‍ കാരണമായത്. അതേസമയം വല കുറക്കാനായി കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വില കുറയ്ക്കാനായി കേന്ദ്രസസര്‍ക്കാര്‍ മദര്‍ ഡയറി ഔട്ട്‌ലെറ്റുകളിലൂടെ കുറഞ്ഞ നിരക്കില്‍ തക്കാളി സത്ത് വിതരണം ആരംഭിക്കും.ഡല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളില്‍ തക്കാളിക്ക് തീ പൊള്ളുന്ന വിലയാണുള്ളത്. കിലോക്ക് 60 രൂപ മുതല്‍ 80 രൂപ വരെയാണ് നിലവിലെ വില.
തക്കാളിയുടെ ഉത്പ്പാദനത്തിലടക്കം ഭീമമായ ഇടിവാണ് നിലവില്‍ രേഖപ്പെടുത്തിട്ടുള്ളത്. മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ രൂക്ഷമായ മഴ കാരണം കൃഷി നാശം സംഭവിച്ചതോടെ തക്കാളിയുടെ ഉത്പ്പാദനത്തില്‍ ഭീമമായ കുറവ് വരാന്‍ കാരണമെന്നാണ് വിപണി കേന്ദ്രങ്ങളില്‍ നിന്നുള്ള വിലയിരുത്തല്‍. തക്കാളിയുടെ വില ഒക്ടോബര്‍ ഒന്നിന് ഒരു കിലോക്ക് 45 രൂപാ നിരക്കിലാണ് തുടങ്ങിയത്. പിന്നീട് വില 60 രൂപയിലേക്ക് കുതിച്ചുയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.