2021 ഡിസംബറില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്ന കാറുകള്‍ ഇവയാണ്

January 06, 2022 |
|
News

                  2021 ഡിസംബറില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്ന കാറുകള്‍ ഇവയാണ്

2021 ഡിസംബര്‍ മാസത്തെ കാര്‍ വില്‍പ്പനയുടെ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ പതിവുപോലെ മാരുതി സുസുക്കി മേധാവിത്വം തുടരുകയാണ്. ഇന്ത്യയില്‍ ഏറ്റവും അധികം വില്‍പ്പന നേടിയ 10 കാറുകളില്‍ എട്ടും മാരുതിയുടേതാണ്. ഒരു ദശാബ്ദത്തിനിടയില്‍ ആദ്യമായി വിപണിയില്‍ ഹ്യൂണ്ടായിയുടെ രണ്ടാം സ്ഥാനം നഷ്ടമായ മാസം കൂടിയാണ് കടന്നു പോയത്. ഹ്യൂണ്ടായിയെ പിന്തള്ളി വില്‍പ്പനയില്‍ ടാറ്റ മോട്ടോഴ്സ് രണ്ടാമതെത്തി. ടാറ്റ നെക്സോണിന് ലഭിക്കുന്ന സ്വീകാര്യതയാണ് കമ്പനിയെ നേട്ടത്തിലെക്ക് നയിച്ചത്.

ഡിസംബര്‍ മാസം ഏറ്റവും അധികം വില്‍പ്പന നേടിയ 10 കാറുകള്‍

വാഗണ്‍ആര്‍

മാരുതി സുസുക്കിയുടെ ബോക്സി ഹാച്ച് ബാക്ക് വാഗണ്‍ആര്‍ ആണ് രാജ്യത്ത് ഏറ്റവും അധികം വില്‍ക്കപ്പെടുന്ന കാര്‍. 19,729 യൂണീറ്റുകളാണ് ഡിസംബറില്‍ മാരുതി വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വാഗണ്‍ആറിന്റെ വില്‍പ്പനയില്‍ 2045 യൂണീറ്റിന്റെ വര്‍ധവന് ഉണ്ടായി. നവംബറില്‍ 16,853 യൂണീറ്റുകളും 2020 ഡിസംബറില്‍ 17,684 യൂണീറ്റുകളുമായിരുന്നു വില്‍പ്പന.

സ്വിഫ്റ്റ്

രാജ്യത്ത് ഏറ്റവും അധികം വിറ്റുപോയ രണ്ടാമത്തെ മോഡല്‍ മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്റ്റ് ആണ്. 15,661 യൂണീറ്റുകളാണ് ഡിസംബറില്‍ മാരുതി വിറ്റത്. നവംബറില്‍ 14,568 സ്വിഫ്റ്റുകളായിരുന്നു മാരുതി വിറ്റത്. 18,131 യൂണീറ്റുകളായിരുന്നു 2020 ഡിസംബറില്‍ മാരുതിക്ക് ചെലവായത്.

ബലേനോ

ഡിസംബറില്‍ മൂന്നാം സ്ഥാനം മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയ്ക്ക് ആണ്. ടൊയോട്ട റീബ്രാന്‍ഡ് ചെയ്തിറക്കുന്ന മാരുതിയുടെ മോഡലുകളില്‍ ഒന്നുകൂടിയാണ് ബലേനോ. 14,458 ബലേനോകളാണ് ഡിസംബറില്‍ വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വാഹനത്തിന്റെ വില്‍പ്പനയില്‍ ഇടിവുണ്ടായി. 2020 ഡിസംബറില്‍ മാരുതി, ബലേനോയുടെ 18,030 യൂണീറ്റുകള്‍ വിറ്റിരുന്നു.

ടാറ്റ നെക്സോണ്‍

ഹ്യൂണ്ടായിയെ പിന്തള്ളി രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാക്കളാവാന്‍ ടാറ്റയെ സഹായിച്ച വാഹനമാണ് നെക്സോണ്‍. ഡിസംബറിലെ വില്‍പ്പനയില്‍ നാലാമതാണ് ഈ സബ് കോംപാക്ട് എസ് യുവി. 12,899 യൂണീറ്റ് നെക്സോണുകളാണ് ടാറ്റ വിറ്റഴിച്ചത്. നെക്സോണിന്റെ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന നിരക്കാണിത്. മൂന്‍വര്‍ഷം വെറും 6,853 യൂണീറ്റ് വില്‍പ്പന നേടിയ സ്ഥാനത്താണിത്. നവംബറില്‍ 9,831 യൂണീറ്റുകളാണ് വിറ്റത്

എര്‍ട്ടിഗ

വില്‍പ്പനയില്‍ അഞ്ചാമതാണ് മാരുതിയുടെ ഈ എംപിവി. 11,840 എര്‍ട്ടിഗകളാണ് മാരുതി ഡിസംബറില്‍ വിറ്റത്. നവംബറില്‍ 8,752 യൂണീറ്റുകളും 2020 ഡിസംബറില്‍ 9,177 യൂണീറ്റുകളുമായിരുന്നു എര്‍ട്ടിഗയുടെ വില്‍പ്പന.

ആള്‍ട്ടോ

മാരുതിയുടെ ഏറ്റവും വില കുറഞ്ഞ മോഡലുകളില്‍ ഒന്നായ ആള്‍ട്ടോ ആണ് വില്‍പ്പനയില്‍ ആറാം സ്ഥാനത്ത്. 11,170 യൂണീറ്റുകളാണ് കഴിഞ്ഞ ഡിസംബറില്‍ വിറ്റത്. നവംബറില്‍ 13,812 യൂണീറ്റുകള്‍ മാരുതി വിറ്റിരുന്നു.
2020 ഡിസംബറിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ 6970 യൂണീറ്റുകളുടെ കുറവാണ് വില്‍പ്പനയില്‍ ഉണ്ടായത്.

ഡിസയര്‍

രാജ്യത്ത് ഏറ്റവും അധികം വില്‍പ്പന നേടുന്ന സബ് കോംപാക്ട് സെഡാനാണ് മാരുതി സുസുക്കിയുടെ ഡിസയര്‍. 10,633 യൂണീറ്റ് ഡിസയറുകളാണ് മാരുതി ഡിസംബറില്‍ വിറ്റത്. മൂന്‍ വര്‍ഷത്തെ 13,868 യൂണീറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ ഇടിവുണ്ടായി.

ഹ്യൂണ്ടായി വെന്യു

ആദ്യ പത്തിലുള്ള ഹ്യൂണ്ടായിയുടെ ഏക മോഡലാണ് ൗെ് വിഭാഗത്തില്‍ നിന്നുള്ള വെന്യൂ. വില്‍പ്പനയില്‍ എട്ടാമതുള്ള വെന്യുവിന്റെ 13,360 യൂണീറ്റുകളാണ് ഡിസംബറില്‍ വിറ്റഴിച്ചത്. 2020 ഡിസംബറിനെ അപേക്ഷിച്ച് 1,953 യൂണീറ്റുകളുടെ ഇടിവാണ് ഇത്തവണ ഉണ്ടായത്.

വിറ്റാര ബ്രസ

ആദ്യ പത്തില്‍ ഇടം നേടിയ മാരുതിയുടെ സബ് കോംപാക്ട് എസ് യുവിയാണ് മാരുതി വിറ്റാര ബ്രസ. ടൊയോട്ട റീബ്രാന്‍ഡ് ചെയ്തിറക്കുന്ന മാരുതിയുടെ മറ്റൊരു മോഡല്‍ കൂടിയാണിത്. ഡിസംബറില്‍ 9,531 യൂണീറ്റ് വില്‍പ്പനയോടെയാണ് ബ്രസ ഒമ്പതാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബ്രസയുടെ വില്‍പ്പന ഇടിഞ്ഞു. 2020 ഡിസംബറില്‍ ബ്രസയുടെ 10,760 യൂണീറ്റുകളായിരുന്നു മാരുതി വിറ്റത്.

ഇക്കോ

യൂട്ടിലിറ്റി പാസഞ്ചര്‍ വാഹനമായ ഇക്കോയാണ് പട്ടികയിലെ അവസാന മോഡല്‍. ഡിസംബറില്‍ ഇക്കോയുടെ 9165 യൂണീറ്റുകളാണ് മാരുതി വിറ്റത്. നവംബറില്‍ 9,571 യൂണീറ്റുകളായിരുന്നു വിറ്റുപോയത്. 2020 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോഴും വില്‍പ്പനയില്‍ ഇടിവുണ്ടായി.

Read more topics: # car sales,

Related Articles

© 2025 Financial Views. All Rights Reserved