മുകേഷ് അംബാനി രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായി തുടുന്നു; അംബാനിക്ക തൊട്ടുപിന്നില്‍ നില്‍ക്കുന്ന രാധാകിഷന്‍ ദമാനിക്ക് മുകേഷ് അംബാനിയുടെ ആസ്തിയില്‍ പകുതി പോലുമില്ല; രാജ്യത്തെ അഞ്ച് കോടീശ്വരന്‍മാരുടെ ആസ്തി വിവരം പുറത്ത്

February 20, 2020 |
|
News

                  മുകേഷ് അംബാനി രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായി തുടുന്നു; അംബാനിക്ക തൊട്ടുപിന്നില്‍ നില്‍ക്കുന്ന രാധാകിഷന്‍ ദമാനിക്ക് മുകേഷ് അംബാനിയുടെ ആസ്തിയില്‍ പകുതി പോലുമില്ല; രാജ്യത്തെ അഞ്ച് കോടീശ്വരന്‍മാരുടെ ആസ്തി വിവരം പുറത്ത്

ഫോബ്‌സിന്റെ റിയല്‍ ടൈം ബില്യനിയര്‍ ഇന്‍ഡക്‌സില്‍ രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായി ഇടം നേടിയിട്ടുള്ളത് മുകേഷ് അംബാനിയാണ്. മുകേഷ് അംബാനിയുടെ ആസ്തി 57.4 ബില്യണ്‍ ഡോളറോണം വരുമെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.രാജ്യത്ത് ഏറ്റവുമധികം വിപണി മൂലധനമുള്ള കമ്പനയും മുകേഷ് അംബാനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്.  മാത്രമല്ല 10 ലക്ഷം കോടി രൂപയായി ഉയര്‍ന്ന കമ്പനി കൂടിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്.  അതേസമയം രാജ്യത്തെ രണ്ടാമത്തെ കോടീശ്വരനായി നിലകൊള്ളുന്നത്  അവന്യു സൂപ്പര്‍മാര്‍ട്ടിന്റെ ഉടമ രാധാകിഷന്‍ ദമാനിയാണ്.  ദമാനിയുടെ ആസ്തി ഏകദേശം  17.4 ബില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, അംബാനിയുടെ  ആസ്്തിയുടെ പകുതിപോലും വരില്ല അംബാനിക്ക് പിറകെ നില്‍ക്കുന്ന രാജ്യത്തെ രണ്ടാമത്തെ കോടീശ്വരന്റെ. 

നിലവില്‍  രാജ്യത്തെ 10 കോടീശ്വരന്‍മാരുടെ പ്ട്ടിക ഫോബ്‌സ് പുറത്തുവിട്ടിട്ടുമുണ്ട്.  എന്നാല്‍ നേരത്തെ മുന്‍പിലുണ്ടായിരുന്ന പല പ്രമുഖരെയും പിന്തള്ളി റെക്കോര്‍ഡ് നേട്ടം കൈരിച്ചിരിക്കുകയാണ് രാധാകിഷന്‍ ദമാനി.  എച്ച്സിഎല്‍ ഉടമ ശവ നഡാറിന്റെ ആസ്തി (16.5 ബില്യണ്‍ ഡോളറും), ഉദയ്കോട്ടക്കിന്റെ ആസ്തി (14.9 ബില്യണ്‍ ഡോളറും), ഗൗതം അദാനിയുടെ ആസ്തി (14.1 ഒരു ബില്യണ്‍ ഡോളറും) ലക്ഷ്മി മിത്തലിന്റെ ആസ്തി (12.1 ബില്യണ്‍ ഡോളറുമാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേമയം രാജ്യത്തെ  ഏറ്റവും വലിയ  സമ്പന്നനായ മുകഷ് അംബാനിയുടെ  ആസ്തി  57.4 ബില്യണ്‍ ഡോളറുമാണ്.  

ഡിമാര്‍ട്ടിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന, രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃഖലയായ അവന്യു മാര്‍ട്ടിന്റെ ഓഹരികളില്‍  ഈ വര്‍ഷം ഇതുവരെ 31 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി  വിപണി മൂലധനം  36,000 കോടി രൂപയോളം കൂട്ടിച്ചേര്‍ക്കപ്പെട്ടുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  നിലവില്‍  വിപ്രോ,  ഒഎന്‍ജിസി, ഉള്‍ട്രെടെക് സിമന്റ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങി കമ്പനികളേക്കാള്‍ കൂടുതല്‍  വിപണി മൂലധനം നേടാന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് വഴി അവന്യു സൂപ്പര്‍മാര്‍ട്ടിന് സാധിച്ചിട്ടുണ്ട്.  

രാജ്യത്തെ  കോടീശ്വരന്‍മാരും അവരുടെ ആസ്തിയും  

  1. മു കേഷ് അംബാനി : $57.1 billion ഡോളര്‍ 

 2. രാധാകിഷന്‍ ദമാനി ആസ്തി 17.4 ബില്യണ്‍ ഡോളര്‍

3. ശിവ നഡാര്‍ :   ആസ്തി16.3 ബില്യണ്‍ ഡോളര്‍

4. ഉദയ് കോട്ടക്ക്: ആസ്തി 15 ബില്യണ്‍ ഡോളര്‍

  5. ഗൗതം അദാനി: ആസ്തി 13.8 ബില്യണ്‍ ഡോളര്‍

Related Articles

© 2025 Financial Views. All Rights Reserved